അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ആഗോള ബ്രാൻഡായ ‘ഓപ്റ്റിമ’ കേരളത്തിലേക്ക്

കൊച്ചി: രാജ്യാന്തര ഗൃഹോപകരണ ബ്രാൻഡായ ഓപ്റ്റിമ ഇന്ത്യയില്‍ പ്രവർത്തനം വിപുലീകരിക്കുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓപ്റ്റിമയുടെ ഇന്ത്യയിലെ പുതിയ വളർച്ചാ പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമായി.

ചടങ്ങില്‍ ഓപ്റ്റിമയുടെ വിവിധ പ്രീമിയം ഉത്പന്നങ്ങളും ഇന്ത്യയില്‍ നിർമ്മിക്കുന്ന ഹെവി ഡ്യൂട്ടി 1200 വാട്ട് മിക്സർ ഗ്രൈൻഡറിന്റെ ഔദ്യോഗിക ലോഞ്ചും നടന്നു.

ബഹ്റൈൻ ആസ്ഥാനവും ദുബായില്‍ കോർപ്പറേറ്റ് ഓഫീസുമുള്ള ഓപ്റ്റിമ മൂന്ന് പതിറ്റാണ്ടിലേറെയായി ജി.സി.സി രാജ്യങ്ങളിലെ മുൻനിര ബ്രാൻഡാണ്. കേരളത്തിലെ ഉപഭോക്താക്കളുടെ മികച്ച പിന്തുണയും വിശ്വാസവുമാണ് കരുത്തെന്ന് കമ്പനി അറിയിച്ചു.

ഓപ്റ്റിമ പ്രസിഡന്റ് ഖുറൈഷ് ദാദാഭായ്, പിട്ടാപ്പിള്ളില്‍ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോള്‍, ഒപ്റ്റിഗോ കണ്‍സ്യൂമർ പ്രൊഡക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബാബു വടക്കൻ, ഫോർടൈം സൊല്യൂഷൻസ് മാനേജിംഗ് പാർട്ണർ അഭിലാഷ്, മാർക്കറ്റിംഗ് മാനേജർ രാജീവ്കുമാർ തുടങ്ങിയർ പങ്കെടുത്തു.

രണ്ട് വർഷമായി കേരളത്തില്‍ ഓപ്റ്റിമയുടെ പ്രധാന റീട്ടെയില്‍ പങ്കാളി പിട്ടാപ്പിള്ളില്‍ ഏജൻസീസാണ്. സംസ്ഥാനത്തെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറായി ഫോർടൈം സൊല്യൂഷൻസിനെ നിയമിച്ചു.

X
Top