2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

കർണാടകയിൽ 2,000 കോടി രൂപ നിക്ഷേപിക്കാൻ വെൽസ്പൺ വൺ

മുംബൈ: ദക്ഷിണേന്ത്യയിലെ വെയർഹൗസിംഗ് മേഖലയിൽ കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി കർണാടക സർക്കാരുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ച് വെൽസ്പൺ വൺ ലോജിസ്റ്റിക്സ് പാർക്ക്സ് (WOLP).

ധാരണാപത്രം പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ 6.28 ദശലക്ഷം ചതുരശ്ര അടി (എംഎസ്എഫ്) ഗ്രേഡ് എ വെയർഹൗസ് സൗകര്യങ്ങളും ലോജിസ്റ്റിക് പാർക്കുകളും വികസിപ്പിക്കുന്നതിന് മൂലധനം നിക്ഷേപിക്കാൻ വെൽസ്പൺ വൺ ലോജിസ്റ്റിക്സ് പാർക്ക്സ് പദ്ധതിയിടുന്നു. പദ്ധതികൾക്കായി 2,000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ നീക്കം ഏറ്റവും മികച്ച നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന അടിസ്ഥാന ലക്ഷ്യം കൈവരിക്കാൻ തങ്ങളെ സഹായിക്കുമെന്ന് വെൽസ്പൺ ഗ്രൂപ്പ് ചെയർമാൻ ബാലകൃഷൻ ഗോയങ്ക പറഞ്ഞു. ബെംഗളൂരുവിൽ നടന്നുകൊണ്ടിരിക്കുന്ന ഇൻവെസ്റ്റ് കർണാടക: ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് 2022 ലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

വലിയ വികസനങ്ങളിലേക്കുള്ള ചവിട്ടുപടിയെന്ന നിലയിൽ, ഈ ധാരണാപത്രത്തിലൂടെ ദക്ഷിണേന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങളുടെ നിലവാരം ഗണ്യമായി ഉയർത്താനാണ് വെൽസ്പൺ വൺ ശ്രമിക്കുന്നതെന്ന് വെൽസ്പൺ വൺ ലോജിസ്റ്റിക് പാർക്ക് മാനേജിംഗ് ഡയറക്ടർ അൻഷുൽ സിംഗാൽ പറഞ്ഞു.

X
Top