ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

152 ബില്യൺ ഡോളറിന്റെ മികച്ച വരുമാനം നേടി വാൾമാർട്ട്

ഡൽഹി: ത്രൈമാസ വരുമാനത്തിൽ ഒരു കുതിച്ചുചാട്ടം റിപ്പോർട്ട് ചെയ്ത് വാൾമാർട്ട്. 2022 ജൂലൈ 31 ന് അവസാനിച്ച രണ്ടാം പാദത്തിലെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 8.4 ശതമാനം വർധിച്ച് 152.9 ബില്യൺ ഡോളറായി ഉയർന്നതായി വാൾമാർട്ട് വരുമാന പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം റീട്ടെയിൽ പ്രമുഖന്റെ ലാഭം 20.4 ശതമാനം ഉയർന്ന് 5.1 ബില്യൺ ഡോളറിലെത്തി. ലാഭത്തിലെ വർദ്ധനവ് ബ്രസീലിലെ ആസ്തി വിൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. വാൾമാർട്ടിന്റെ യുഎസ് സ്റ്റോർ വിൽപ്പന ഒരു വർഷം മുമ്പുള്ളതിനേക്കാൾ 6.5 ശതമാനം ഉയർന്നു, എന്നാൽ 2022 ന്റെ രണ്ടാം പകുതിയിൽ കമ്പനി ഏകദേശം മൂന്ന് ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.

ഈ പണപ്പെരുപ്പ കാലയളവിൽ കൂടുതൽ ഉപഭോക്താക്കൾ വാൾമാർട്ട് തിരഞ്ഞെടുക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും, അവരെ പിന്തുണയ്ക്കാൻ തങ്ങൾ കഠിനമായി പരിശ്രമിക്കുന്നതായും വാൾമാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡഗ് മക്മില്ലൺ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. വിതരണ ശൃംഖലയുടെ ചെലവ് നിയന്ത്രിക്കുന്നതിൽ കമ്പനി നല്ല പുരോഗതി കൈവരിച്ചുവെന്നും മക്മില്ലൺ പറഞ്ഞു.

X
Top