
കൊച്ചി: 2022 ഓഗസ്റ്റ് 19 ന് രവീന്ദർ തക്കർ കമ്പനിയുടെ ചെയർമാനായി ചുമതലയേൽക്കുമെന്നും, ഹിമാൻഷു കപാനിയ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിയുമെന്നും വോഡഫോൺ ഐഡിയ അറിയിച്ചു. 2022 ഓഗസ്റ്റ് 18 മുതൽ ബോർഡിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിയാനുള്ള ഹിമാൻഷു കപാനിയയുടെ അഭ്യർത്ഥന ഡയറക്ടർ ബോർഡ് അംഗീകരിച്ചു. സ്ഥാനം ഒഴിഞ്ഞാലും അദ്ദേഹം നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ബോർഡിൽ തുടരുമെന്ന് കമ്പനി അറിയിച്ചു.
കമ്പനിയുടെ ബോർഡ് ഏകകണ്ഠമായിയാണ് ടക്കറിനെ ചെയർമാനായി തിരഞ്ഞെടുത്തത്. ഈ നിയമനം 2022 ഓഗസ്റ്റ് 19 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ വോഡഫോൺ ഐഡിയയുടെ എംഡിയും സിഇഒയുമായ തക്കർ, കമ്പനിയെ നയിക്കുന്നതിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ വിപുലമായ അനുഭവുമായാണ് ചെയർമാനായി ചുമതയേൽക്കുന്നത്. വോഡഫോൺ ഗ്രൂപ്പിന്റെ നോമിനിയാണ് രവീന്ദർ തക്കർ, കൂടാതെ 30 വർഷത്തിലേറെ അനുഭവപരിചയമുള്ള ടെലികോം വ്യവസായ രംഗത്തെ മുൻനിരക്കാരൻ കൂടിയാണ് അദ്ദേഹം.
മികച്ച ഡാറ്റയുടെയും വോയ്‌സ് അനുഭവത്തിന്റെയും പിൻബലത്തിൽ ഞങ്ങൾ 4G വരിക്കാരുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത് തുടരുന്നതായും, അതുപോലെ തന്നെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഡിജിറ്റൽ അനുഭവം സൃഷ്‌ടിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും രവീന്ദർ തക്കർ പറഞ്ഞു. അടുത്തിടെ സമാപിച്ച സ്‌പെക്‌ട്രം ലേലത്തിൽ, ഉപഭോക്താക്കൾക്ക് മികച്ച 5G അനുഭവം നൽകുന്നതിന് ആവശ്യമായ സ്‌പെക്‌ട്രം കമ്പനി പ്രധാന വിപണികളിൽ നേടിയിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി