ഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം

വിസ്താരയും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങും

ടാറ്റ ഗ്രൂപ്പ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിസ്താര 2024 അവസാനത്തോടെ അന്താരാഷ്ട്ര ശേഷി 40 ശതമാനമായി ഉയര്‍ത്തുമെന്ന് സിഇഒ വിനോദ് കണ്ണന്‍ പറഞ്ഞതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ ശേഷി 25 ശതമാനമാണ്.

ജിദ്ദ, അബുദാബി, മസ്‌കറ്റ് എന്നിങ്ങനെ 2022 ല്‍ മൂന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഏഴ് അധിക റൂട്ടുകളും ചേര്‍ത്തയായി വിനോദ് കണ്ണന്‍ പറഞ്ഞു.

ഇതോടെ നിലവില്‍ 14 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ്താര സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച് 26 മുതല്‍ മൗറീഷ്യസിലേക്ക് കമ്പനി സര്‍വീസ് ആരംഭിക്കും.

നിലവില്‍ കമ്പനിക്ക് 56 വിമാനങ്ങളാണുള്ളത്. ഇനി 14 വിമാനങ്ങള്‍ കൂടി വാങ്ങികൊണ്ട് 2024 അവസാനത്തോടെ 70 ഓളം വിമാനങ്ങള്‍ കമ്പനി സ്വന്തമാക്കുമെന്ന് വിനോദ് കണ്ണന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുഴുവനും ഉയര്‍ന്ന നിരക്കുകള്‍ ഉണ്ടായിരുന്നിട്ടും ശക്തമായ ഡിമാന്‍ഡിന് സാക്ഷ്യം വഹിച്ചു. പ്രത്യേകിച്ച് ഡിസംബര്‍ പാദത്തിലാണ് ഡിമാന്‍ഡ് ഏറ്റവും ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

2022ല്‍ ഏകദേശം 110 ലക്ഷം യാത്രക്കാരാണ് കമ്പനിക്കുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top