രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കു സന്ദർശക വീസ ഇനി 15 ദിവസത്തിനുള്ളില്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി 15 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ്.

കഴിഞ്ഞ എതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വീസാ പ്രോസസിങ്ങില്‍ പരാതികളും ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണു ഹൈക്കമ്മീഷണര്‍ വിഡിയോ സന്ദേശം പങ്കുവച്ചത്.

സ്റ്റുഡന്റ് വീസയ്ക്കടക്കം നിരവധി ഇന്ത്യക്കാര്‍ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയിലാണ് ഇത്തരം ഒരു സന്തോഷ വാര്‍ത്ത ബ്രിട്ടന്‍ പങ്കുവച്ചത്.

ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വീസാ അപേക്ഷകളില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

വീസാ പ്രോസസിങ് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു.

X
Top