ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

യാത്ര സീസണില്‍ നേട്ടത്തിനൊരുങ്ങി വിഐപി ഇന്‍ഡസ്ട്രീസ് ഓഹരി

ന്യൂഡല്‍ഹി: കഴിഞ്ഞമാസം 17 ശതമാനം ഉയര്‍ന്ന ഓഹരിയാണ് വിഐപി ഇന്‍ഡസ്ട്രീസിന്റെത്. സ്‌റ്റോക്ക് കുതിപ്പുതുടരുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നു. 697 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുമ്പോള്‍ 824 രൂപയോടു കൂടിയ വാങ്ങല്‍ റേറ്റിംഗാണ് എസ്ബിഐ സെക്യൂരിറ്റീസിന്റേത്.

ഉത്സവ സീസണിനോടനുബന്ധിച്ച് വിനോദയാത്രകളിലുണ്ടാകുന്ന ഉണര്‍വ് ബാഗ്, ലഗേജ്, യാത്ര ഉപകരണ നിര്‍മ്മാതാക്കളായ കമ്പനിയ്ക്ക് നേട്ടം സമ്മാനിക്കും, അനലിസ്റ്റുകള്‍ പറഞ്ഞു. അരിസ്‌റ്റോക്രാറ്റ്, വിഐപി, സ്‌കൈബാഗ്, കാള്‍ട്ടണ്‍, കാപ്രീസ് തുടങ്ങിയ പ്രശസ്തമായ ബ്രാന്‍ഡുകള്‍, ഇന്‍ഹൗസ് മാനുഫാക്ച്വറിംഗ് യൂണിറ്റ്, മികച്ച ആദ്യ പാദ പ്രകടനം എന്നിവയാണ് കമ്പനിയുടെ അനുകൂല ഘടകങ്ങള്‍. ഇന്ത്യയിലും ബംഗ്ലാദേശിലുമായി കമ്പനിക്ക് എട്ട് നിര്‍മ്മാണ സൗകര്യങ്ങളാണ് കമ്പനിയ്ക്കുള്ളത്.

1968 ല്‍ രൂപം കൊണ്ട വിഐപി ഇന്‍ഡസ്ട്രീസ് 8984.27 കോടി വിപണി മൂല്യമുള്ള മിഡ് ക്യാപ് ഓഹരിയാണ്. പ്ലാസ്റ്റിക് രംഗത്താണ് പ്രവര്‍ത്തനം. സോഫ്റ്റ് ലഗേജ്, ബാഗുകള്‍, ബാക്ക്പാക്കുകള്‍, മറ്റ് യാത്ര സാമഗ്രികള്‍, സ്‌ക്രാപ്, കയറ്റുമതി തുടങ്ങിയവയാണ് ഉത്പന്ന/വരുമാന സ്രോതസ്സുകള്‍.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 590 കോടി രൂപ വരുമാനം നേടി. തൊട്ടുമുന്‍പാദത്തേക്കാള്‍ 2 മടങ്ങ് അധികമാണ് ഇത്. ഇബിറ്റ മാര്‍ജിന്‍ 1112 ബിപിഎസ് വര്‍ധിച്ച് 17.4 ശതമാനവും ഇബിറ്റ 102.9 കോടി രൂപയുമായി.

54.1 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 50.39 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. വിദേശനിക്ഷേപകര്‍ 8.63 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ 21.36 ശതമാനവും ഓഹരികള്‍ കൈയ്യാളുന്നു.

X
Top