ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോഴുള്ള 20 ശതമാനം ടിഡിഎസ് നിരക്ക് പിന്‍വലിച്ചു

മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോള്‍ ബാധകമായ 20 ശതമാനം ടിഡിഎസ് പിന്‍വലിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

2024ലെ ധനകാര്യ ബില്ലിലെ 55-ാം ക്ലോസ്, ആദായനികുതി നിയമത്തിലെ 194എഫ് സെക്ഷന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ യുടിഐ (യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ) വഴി യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോള്‍ ഉള്ള നിരക്ക് സംബന്ധിച്ച കാര്യങ്ങളാണ് ഈ വകുപ്പില്‍ പ്രതിപാദിച്ചിട്ടുള്ളത്.

ഈ ഭേദഗതി 2024 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ 2020ലെ ബജറ്റ് അവതരണത്തിനിടെ ധനകാര്യ നിയമത്തില്‍ 194കെ വകുപ്പ് ഉള്‍പ്പെടുത്താന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദ്ദേശിച്ചിരുന്നു.

മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടച്ച തുകയുടെ കിഴിവുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് ഈ വകുപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

X
Top