കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

ലാഭത്തിൽ മികച്ച വളർച്ചയുമായി യൂണിയൻ ബാങ്ക്

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ മുൻനിര പൊതു മേഖല ബാങ്കായ യൂണിയൻ ബാങ്കിന്റെ അറ്റാദായം 13.7 ശതമാനം ഉയർന്ന് 3679 കോടി രൂപയിലെത്തി.

ബാങ്കിന്റെ പലിശ വരുമാനം 6.47 ശതമാനം ഉയർന്ന് 6.47 ശതമാനം വർദ്ധിച്ച് 9412 കോടി രൂപയായി. വിവിധ സേവനങ്ങളുടെ ഫീ ഇനത്തിലും മറ്റുമുള്ള പലിശ ഇതര വരുമാനം 15.33 ശതമാനം ഉയർന്ന് 4509 കോടി രൂപയിലെത്തി.

പ്രധാനമായും ഫീ ഇനത്തിലെ വരുമാനമാണ് മികച്ച നേട്ടം ലഭിക്കാൻ സഹായകമായത്. മൊത്തം വായ്‌പകൾ ഇക്കാലയളവിൽ 11.46 ശതമാനം ഉയർന്നു. മൊത്തം ബിസിനസ് 21.46 ലക്ഷം കോടി രൂപയാണ്.

മൊത്തം നിഷ്ക്രിയ ആസ്തി 2.8 ശതമാനം കുറഞ്ഞ് 4.54 ശതമാനമായി.

X
Top