ഡിസംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 11,820 കോടി രൂപ പിന്‍വലിച്ചുകേരളത്തിന്റെ മൂന്നു പദ്ധതികള്‍ മാതൃകയാക്കാന്‍ കേന്ദ്രംറെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്വിനോദസഞ്ചാര വ്യവസായത്തിന് പുതിയ സാധ്യതകളൊരുക്കാൻ ഐഐടിഎംപ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളം

ഗോൾഡ് ലോൺ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഉജ്ജീവൻ എസ്എഫ്ബി

കൊച്ചി: സുരക്ഷിതമായ ആസ്തി പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉടൻ തന്നെ ഗോൾഡ് ലോൺ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ പദ്ധതിയിട്ട് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്. കൂടാതെ നോൺ-മൈക്രോ കടക്കാർക്ക് വാഹന വായ്പ വാഗ്‌ദാനം ചെയ്യാനും ബാങ്ക് ഉദ്ദേശിക്കുന്നു. മറ്റ് സ്‌മോൾ ഫിനാൻസ് ബാങ്കുകളെ പോലെ നിലവിൽ ഉജ്ജീവന്റെ ആസ്തികളിൽ 70 ശതമാനവും സുരക്ഷിതമല്ലാത്തവയാണ്, കൂടാതെ അതിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും മൈക്രോ-ലോൺ കടം വാങ്ങുന്നവരാണ്. അതേസമയം ബാക്കിയുള്ള 30 ശതമാനം സുരക്ഷിത വായ്പ വിഭാഗത്തിലാണ്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സുരക്ഷിത വായ്പ വിഭാഗം ഇരട്ടിയാക്കി വർധിപ്പിക്കാന്നും, ഈ സാമ്പത്തിക വർഷം അതിന്റെ ലോൺ ബുക്ക് ഏകദേശം 25,500 കോടി രൂപയിലെത്തിക്കാനുമാണ് ബെംഗളൂരു ആസ്ഥാനമായുള്ള വായ്പ ദാതാവ് പദ്ധതിയിടുന്നത്.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തങ്ങൾ എംഎഫ്‌ഐ ഉപഭോക്താക്കൾക്ക് സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുമെന്നും, ഈ സേവനം മുഴുവൻ ശാഖകളിലും ലഭ്യമാക്കുമെന്നും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ഡേവിസ് പിടിഐയോട് പറഞ്ഞു. അതുപോലെ, തങ്ങളുടെ എംഎഫ്‌ഐ വായ്പക്കാർക്കായി പുനരാരംഭിച്ച ടൂവീലർ ലോൺ സൗകര്യം ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദം മുതൽ എല്ലാ ഉപഭോക്താക്കൾക്കും വ്യാപിപ്പിക്കാൻ തങ്ങൾ പദ്ധതിയിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വാഹന വായ്പ ഉപഭോക്താക്കളിൽ 60 ശതമാനവും നിലവിലുള്ള മൈക്രോ ലെൻഡർമാരാണെന്നും ബാക്കിയുള്ളവർ പുതിയ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. 2005-ൽ പ്രവർത്തനം ആരംഭിച്ച ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന് 575 ശാഖകളും 66 ലക്ഷം ഉപഭോക്താക്കളുമുണ്ട്.

X
Top