Alt Image
സിംഗൂരിലേക്ക് വൻ നിക്ഷേപവുമായി അശോക് ലെയ്‌ലാൻഡ് ◆ പുരപ്പുറ സോളാർ പദ്ധതി: നെറ്റ് മീറ്ററിങ് ചാർജിനും വലിയ പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജിനും നിർദേശം ◆ സ്വര്‍ണ ഇറക്കുമതിച്ചെലവ് പകുതിയോളം കുറഞ്ഞേക്കും; തീരുവ വര്‍ധന ഫലം കാണുന്നതായി കേന്ദ്രം ◆ തീരുവ ഭീഷണിക്ക് പിന്നാലെ യുഎസിന് മറുപടിയുമായി ഇന്ത്യ ◆ നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാൻ 11,000 കോടിയുടെ പദ്ധതി ◆

സിംഗൂരിലേക്ക് വൻ നിക്ഷേപവുമായി അശോക് ലെയ്‌ലാൻഡ്

കൊൽക്കത്ത: നവംബർ 21ന് വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് പശ്ചിമ ബംഗാളിലെ സിംഗൂരിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പ്രഖ്യാപിച്ചു.

തൊട്ടടുത്ത ദിവസം, വ്യക്തമായ കാരണം വെളിപ്പെടുത്താതെ തന്നെ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സിംഗൂരിൽ 997 ഏക്കർ ഭൂമി ഏറ്റെടുക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും അറിയിച്ചു.

വൻകിട വ്യവസായങ്ങളോട് മുഖംതിരിഞ്ഞുനിൽക്കുന്ന സംസ്ഥാനമെന്ന പേരുദോഷമുള്ള ബംഗാളിന് പുതിയൊരു ഫാക്ടറി വരുന്നത് വലിയ കാര്യമാണെങ്കിലും, ഇതിൽ മറ്റൊരു സുപ്രധാന പ്രഖ്യാപനമാണ്.

2006ൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന കർഷക പ്രക്ഷോഭത്തെത്തുടർന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ‘നാനോ’ കാർ പദ്ധതി ഉപേക്ഷിക്കേണ്ടി വന്ന മുൻ ഇടതുമുന്നണി സർക്കാർ ഏറ്റെടുക്കാൻ ശ്രമിച്ച അതേ 997 ഏക്കർ ഭൂമിയാണിത്.

ബംഗാളിൽ പുതിയ വാഹന നിർമാണ പ്ലാന്റ് കൊണ്ടുവരാനുള്ള പദ്ധതികളിലൂടെ ഈ പേരുദോഷം മാറ്റിയെടുക്കാനാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള നിലവിലെ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്.

വ്യവസായ-നിക്ഷേപ നയം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അശോക് ലെയ്‌ലാൻഡ് സിംഗൂരിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം നിരവധി രാസവ്യവസായ കമ്പനികളും താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഇവയെല്ലാം എല്ലാം പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്.

X
Top