Alt Image
ജിഎസ്ടി റദ്ദാക്കൽ ഇനി ഒറ്റ ക്ലിക്കിൽ; പുതിയ മാറ്റം ഡിസംബർ 1 മുതൽ ◆ ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി 2026ൽ ഇരട്ടിയാകും; ലക്ഷ്യമിടുന്നത് 1.20 ലക്ഷം ജിടി ഉൽപ്പാദനം ◆ സിംഗൂരിലേക്ക് വൻ നിക്ഷേപവുമായി അശോക് ലെയ്‌ലാൻഡ് ◆ പുരപ്പുറ സോളാർ പദ്ധതി: നെറ്റ് മീറ്ററിങ് ചാർജിനും വലിയ പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജിനും നിർദേശം ◆ സ്വര്‍ണ ഇറക്കുമതിച്ചെലവ് പകുതിയോളം കുറഞ്ഞേക്കും; തീരുവ വര്‍ധന ഫലം കാണുന്നതായി കേന്ദ്രം ◆

നാല് രാജ്യങ്ങളിലേക്കുള്ള സെർവർ കയറ്റുമതി നിർത്തിവെക്കാൻ Nvidia

നാല് ഏഷ്യൻ രാജ്യങ്ങളിലേക്ക് സെർവറുകൾ അയയ്ക്കുന്നത് നിർത്തിവെക്കാൻ നിർമ്മാണ പങ്കാളികളോട് നിർദേശിച്ച് എൻവിഡിയ. നിർമിതബുദ്ധി (എഐ)യിൽ ചൈന അമേരിക്കയെ മറികടക്കുന്നത് തടയാൻ ലക്ഷ്യമിടുന്ന യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

എൻവിഡിയയുടെ ചിപ്പുകൾ സെർവറുകളിൽ ഘടിപ്പിക്കുന്ന ഡെൽ, സൂപ്പർമൈക്രോ തുടങ്ങിയ പങ്കാളികൾക്ക് മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഇൻഡോനീഷ്യ എന്നീ രാജ്യങ്ങളിലേക്ക് സെർവറുകൾ അയയ്‌ക്കേണ്ടതില്ല എന്നാണ് എൻവിഡിയ നിർദേശിച്ചിട്ടുള്ളതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

ഈ നിയന്ത്രണം താത്കാലികമാണോ എന്ന് വ്യക്തമല്ല. എന്നാൽ യു.എസ് കയറ്റുമതി നിയന്ത്രിച്ചിട്ടുള്ള നൂതന എൻവിഡിയ ചിപ്പുകൾ സ്വന്തമാക്കാൻ ചൈനീസ് എഐ ഡെവലപ്പർമാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ നാല് രാജ്യങ്ങളെയാണെന്നാണ് പുറത്തുവരുന്ന വിവരം.

എൻവിഡിയയ്ക്ക് സാമ്പത്തിക നേട്ടം സമ്മാനിക്കുന്ന രാജ്യങ്ങളാണ് ഇവയെന്നതും ശ്രദ്ധേയമാണ്. എൻവിഡിയയുടെതന്നെ കണക്കുകൾ പ്രകാരം 2025-ൽ സിംഗപ്പുർ സബ്സിഡറിയിലൂടെ കമ്പനി 104 ബില്യൺ (10,400 കോടി) ഡോളർ വരുമാനം നേടിയിരുന്നു.

വരുമാനത്തിൽ 72 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തായ്‌വാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനങ്ങളും എൻവിഡിയ സിംഗപ്പുർ യൂണിറ്റ് വഴിയാണ് രേഖപ്പെടുത്തുന്നത്.

ഇത്തരം നീക്കങ്ങൾ തടയുന്നതിനുള്ള പുതിയ ചട്ടങ്ങൾ യുഎസ് വാണിജ്യ വകുപ്പ് കഴിഞ്ഞയാഴ്ച അവതരിപ്പിച്ചിരുന്നു. വിവാദങ്ങളിൽപ്പെട്ട് ജെൻസൻ ഹുവാങ് എൻവിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് ചുരുങ്ങിയ സമയത്തേക്ക് പുറത്താക്കപ്പെട്ടതിന് ശേഷമാണ് ഈ നടപടികൾ ഉണ്ടായത്.

ചൈനീസ് കമ്പനികൾക്ക് എൻവിഡിയ ചിപ്പുകൾ തുടർന്നും വിൽക്കണമെന്ന ഹുവാങ്ങിന്റെ നിലപാടിനെ ദുർബലപ്പെടുത്തുന്നതാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ.

X
Top