എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ

ദില്ലി: രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ ജീവനക്കാരെ പിരിച്ചുവിടുന്നു.

ചെലവ് ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ. റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ ടെക്‌നോളജീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഊബറിന് ആഗോള തലത്തിൽ ആകെ 32,700 ജീവനക്കാരാണുള്ളത്. തൊഴിലാളികളിൽ 1%ൽ താഴെയെ പിരിച്ചുവിടൽ ബാധിക്കുകയുള്ളൂ. കമ്പനി ഈ വർഷം ആദ്യം അതിന്റെ ചരക്ക് സേവന വിഭാഗത്തിലെ 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

2020-ന്റെ മധ്യത്തിൽ അതായത് കോവിഡ് പടരുന്ന ആദ്യ ഘട്ടത്തിൽ ഊബർ അതിന്റെ 17% ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

കമ്പനി ഈ വർഷം പ്രവർത്തന വരുമാനം ലാഭിക്കുന്നതിനുള്ള പാതയിലാണെന്നും മാർച്ച് പാദത്തിൽ തുടർച്ചയായി ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് തൊഴിലാളികളെ നിലനിർത്തുകയാണെന്നും മേയിൽ ഊബർ വ്യക്തമാക്കിയിരുന്നു.

X
Top