Alt Image
സിംഗൂരിലേക്ക് വൻ നിക്ഷേപവുമായി അശോക് ലെയ്‌ലാൻഡ് ◆ പുരപ്പുറ സോളാർ പദ്ധതി: നെറ്റ് മീറ്ററിങ് ചാർജിനും വലിയ പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജിനും നിർദേശം ◆ സ്വര്‍ണ ഇറക്കുമതിച്ചെലവ് പകുതിയോളം കുറഞ്ഞേക്കും; തീരുവ വര്‍ധന ഫലം കാണുന്നതായി കേന്ദ്രം ◆ തീരുവ ഭീഷണിക്ക് പിന്നാലെ യുഎസിന് മറുപടിയുമായി ഇന്ത്യ ◆ നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാൻ 11,000 കോടിയുടെ പദ്ധതി ◆

ലോകത്തിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്

അബുദാബി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്. ആഗോള തലത്തിൽ 91% രാജ്യങ്ങളിലേക്കും മുൻകൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണു യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്.

സമ്പന്ന രാജ്യമായ അമേരിക്കയെ (83%) പിന്തള്ളിയാണു കൊച്ചു രാജ്യമായ യുഎഇ നേട്ടങ്ങളുടെ നെറുകിലെത്തിയത്. ജർമനി, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ് രാജ്യങ്ങളിലെ പാസ്പോർട്ടുകളെയും യുഎഇ പാസ്പോർട്ട് മറികടന്നു. ആർട്ടൺ ക്യാപ്പിറ്റലിന്റെ ലോക പാസ്പോർട്ട് സൂചികയിലാണ് ഈ നേട്ടം.

വീസയില്ലാതെ 121 രാജ്യങ്ങളിലേക്കും വീസ ഓൺ അറൈവൽ സൗകര്യത്തോടെ 59 രാജ്യങ്ങളിലേക്കും സഞ്ചരിക്കാം. ഇവിടത്തെ ഒരു കോടിയിലേറെ ജനസംഖ്യയിൽ 90% വിദേശികളാണ്.19 രാജ്യങ്ങളിലേക്കു മാത്രമാണു മുൻകൂട്ടി വീസ എടുക്കേണ്ടത്.

യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വീസ ഓൺ അറൈവൽ രീതിയിലുമാണു സഞ്ചരിക്കാനാകുക.

26 രാജ്യങ്ങളിലേക്കു വീസയെടുത്താലെ അമേരിക്കക്കാർക്ക് പ്രവേശനം അനുവദിക്കൂ.

X
Top