ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കോവിഡ് മാന്ദ്യത്തില്‍ നിന്നും കരകയറി ഇരുചക്രവാഹന വില്‍പ്പന

ഹൈദരാബാദ്: കോവിഡ് മാന്ദ്യത്തെ തുടര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ ദശകത്തിലെ ഏറ്റവും മോശം നിലയിലായിരുന്നു. എന്നാല്‍ ഈ ഫെബ്രുവരിയില്‍ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നുവെന്നും ഇനിയും വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുമെന്ന് ഇടനിലക്കാര്‍ പ്രതീക്ഷിക്കുന്നതായും ദി ഹിന്ദു ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി മുതല്‍ വില്‍പ്പന കൂടി

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കുകള്‍ പ്രകാരം 2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയില്‍ വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം 1,34,41,873 ആയിരുന്നു.

മുച്ചക്ര വാഹന വിഭാഗത്തില്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 2,60,995 വാഹനങ്ങള്‍ വിറ്റഴിച്ചു. എന്നിരുന്നാലും നടപ്പ് സാമ്പത്തിക വര്‍ഷം ജനുവരി വരെ ഇത് 3,84,026 വാഹനങ്ങളായി ഉയര്‍ന്നു.

തുടര്‍ന്ന് ഫെബ്രുവരിയിലും വില്‍പ്പനയില്‍ മികച്ച വളര്‍ച്ചയുണ്ടായി.

വിവിധ ആഘാതങ്ങള്‍

റെഗുലേറ്ററി മാറ്റങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, കാര്‍ബണ്‍ പുറന്തള്ളല്‍ മാനദണ്ഡങ്ങള്‍, കോവിഡ് എന്നിവയുടെ ആഘാതമാണ് 2020 മുതല്‍ 2022 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പനയെ മോശമായി ബാധിച്ചതെന്ന് കോര്‍പ്പറേറ്റ് റേറ്റിംഗ്‌സ് ഐസിആര്‍എ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ രോഹന്‍ കന്‍വര്‍ ഗുപ്ത പറഞ്ഞു.

X
Top