ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന്

തിരുവനന്തപുരം: കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈ വർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന.

എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നേമം റെയിൽവേ ടെർമിനൽ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മർദം ചെലുത്തുന്നുണ്ട്.

∙ വന്ദേഭാരത് സ്ലീപ്പർ
തിരുവനന്തപുരം- ചെന്നൈ, തിരുവ നന്തപുരം- ബെംഗളൂരു റൂട്ടിൽ. വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും. ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സർവീസാകും ആകെ 16 കോച്ച്. 11 തേഡ് എസി, 4 സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളിലായി 823 ബെർത്തുകൾ.

∙ അമൃത് ഭാരത്
എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക്. സ്ലീപ്പർ ക്ലാസും ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും മാത്രം. പ്രധാനമായും അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള സർവീസ് ഇരുവശത്തും എൻജിനുള്ളതിനാൽ പെട്ടെന്നു തന്നെ വേഗം കൈവരിക്കും.

X
Top