കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കാൻ മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ സുരേഷ് എൻ.പട്ടേലിന്റെ അധ്യക്ഷതയിൽ ‌ഉന്നതതല സമിതിയെ നിയോഗിച്ചു. 2026-27 ബജറ്റിൽ ബാങ്കിങ് പരിഷ്കരണത്തിന് ഉന്നതല സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

റിസർവ് ബാങ്ക് ‍ഡപ്യൂട്ടി ഗവർണർ ശിരീഷ് ചന്ദ്ര മുർമു, ഇന്ത്യൻ ബാങ്ക് മുൻ എംഡി പത്മജ ചുന്ദുരു, റിസർവ് ബാങ്ക് മുൻ ഡപ്യൂട്ടി ഗവർണർ എൻ.എസ്.വിശ്വനാഥൻ എന്നിവരാണ് അംഗങ്ങൾ. കേന്ദ്ര ധന ജോയിന്റ് സെക്രട്ടറി (ബാങ്കിങ്) മെംബർ സെക്രട്ടറിയായിരിക്കും. 6 മാസമാണു കാലാവധി.
പൊതുമേഖലാ ബാങ്ക് ലയനവും പരിഗണനയിലുണ്ടാകുമെന്നാണു വിവരം. ബാങ്ക് സ്വകാര്യവൽക്കരണത്തോടു കേന്ദ്രത്തിന് അനുകൂല സമീപനമാണ്.

പരിഗണനാ വിഷയങ്ങൾ
∙ ഇന്ത്യൻ ബാങ്കുകളെ ലോകോത്തര നിലവാരത്തിലാക്കാൻ പദ്ധതി.
∙ ഗ്രാമീണ, സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ളവയുടെ ചട്ടങ്ങളിൽ പരിഷ്കാരം.
∙ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾക്കും പുതിയ ഫണ്ടിങ് മാർഗങ്ങൾ.
∙ സൈബർ സുരക്ഷ ഉറപ്പാക്കി ബാങ്കിങ് രംഗത്ത് ഡിജിറ്റൽ, എഐ സാങ്കേതികവിദ്യകളുടെ നടപ്പാക്കൽ.
∙ മുൻഗണനാ വായ്പപ്പദ്ധതികളിലും ലീഡ് ബാങ്ക് സംവിധാനത്തിലും പരിഷ്കാരം.

X
Top