കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ഇന്‍സൈഡര്‍ ട്രേഡിംഗ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 63 ലക്ഷം രൂപ നല്‍കി ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും അരവിന്ദ് സിംഘാനിയയും

മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുമായി ഇന്‍സൈഡര്‍ ട്രേഡിംഗ് കേസില്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കയാണ് ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും ഡയറക്ടര്‍ അരവിന്ദ് സിംഘാനിയയും. ഇതിനായി 63 ലക്ഷം രൂപ പിഴയടക്കാന്‍ ഇവര്‍ തയ്യാറായി. നേരത്തെ വരുണ്‍ ബീവറേജസ് ചെയര്‍മാന്‍ രവി കാന്ത് ജയ്പൂരിയയും സമാന കേസില്‍ സെബിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

56 ലക്ഷം രൂപയാണ് ജയ്പൂരിയ പിഴ നല്‍കിയത്. വരുണ്‍ ബീവറേജസ് ലിമിറ്റഡ് പെപ്‌സികോയുമായി പങ്കാളിത്തത്തിലെത്തിയ വിവരം ജയ്പൂരിയ അരവിന്ദ് സിംഘാനിയയുമായി പങ്കുവച്ചുവെന്നാണ് കേസ്. ട്രോപിക്കാന ബ്രാന്‍ഡിന്റെ വില്‍പ്പനയും വിതരണവും കൈമാറിയ വിവരമാണ് ചെയര്‍മാന്‍ ചോര്‍ത്തിനല്‍കിയത്.

പെപ്‌സികോയുടെ ഇന്ത്യയിലെ ബോട്ട്‌ലിംഗ് പങ്കാളികളാണ് വരുണ്‍ ബീവറേജസ്. ഇതോടെ കമ്പനിയുടെ ഓഹരിയില്‍ ട്രേഡിംഗ് നടത്തി ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് നേട്ടം കൊയ്തു.സിംഘാനിയയ്ക്ക് ജയ്പൂരിയ ഡയറക്ടറായ ലെമണ്‍ ട്രീ ഹോട്ടലുമായി ബന്ധമുണ്ടെന്ന കാര്യവും സെബി കണ്ടത്തിയിരുന്നു.

കേസിലുള്ള ശിക്ഷാവിധി നടപ്പാക്കാനിരിക്കെയാണ് ഇവര്‍ സെബിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത്.

X
Top