റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഇസാഫ് ബാങ്കിന്റെ ലാഭത്തിൽ 166.1 ശതമാനം വർധന

കൊച്ചി: സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാന പാദത്തിൽ 183 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

മൂന്നാം പാദത്തിൽ ബാങ്ക് 7 കോടി രൂപ ലാഭം നേടിയിരുന്നു. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 14.8 ശതമാനം വാർഷിക വളർച്ചയോടെ 48,276 കോടി രൂപയിലെത്തി.

മൊത്തം വായ്പ 19.4 ശതമാനം വളർച്ചയോടെ 22,426 കോടി രൂപയും നിക്ഷേപം 11.1 ശതമാനം വളർച്ചയോടെ 25,850 കോടി രൂപയുമായി. 73.8 ശതമാനം വാർഷിക വളർച്ചയോടെ 10,134 കോടി രൂപയാണ് സുരക്ഷിത വായ്പയായി രേഖപ്പെടുത്തിയത്.

മൊത്തം വായ്പയിൽ 61 ശതമാനമാണ് സുരക്ഷിത വായ്പകൾ.

X
Top