ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

നെസ്‌ലെ ഇന്ത്യയ്ക്ക് 5000 കോടിയുടെ വിറ്റുവരവ്

കൊച്ചി: സാമ്പത്തിക വർഷത്തിന്റെ മൂന്നാം പദത്തിൽ 5000 കോടിയുടെ ആകെ വിൽപനയുമായി നെസ്‌ലെ ഇന്ത്യ. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2023 മൂന്നാം പാദ ഫലങ്ങള്‍ അംഗീകരിച്ചു. 908.1 കോടി രൂപയുടെ മൊത്ത ലാഭമാണ് കമ്പനി നേടിയിരിക്കുന്നത്.

ഒരു ഇക്വിറ്റി ഷെയറിന് 140 രൂപ എന്ന നിലയില്‍ 1349.89 കോടി രൂപ 2023 ലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമായി ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. 2023 നവംബര്‍ 16 മുതല്‍ ഓഹരി ഉടമകള്‍ക്ക് ഈ ലാഭവിഹിതം ലഭിക്കും. 2023 മെയ് 8-ന് അടച്ച ഓരോ ഇക്വിറ്റി ഷെയറിനും 27 രൂപ എന്ന ആദ്യ ഇടക്കാല ലാഭവിഹിതത്തിന് പുറമേയാണിത്.

വര്‍ഷത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ട് പുതിയതും മെച്ചപ്പെട്ടതുമായ കാര്യങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചു. മില്ലറ്റ് അല്ലെങ്കില്‍ ‘ശ്രീ അന്ന’ കൂടുതല്‍ സുസ്ഥിരമായ ഭക്ഷണമായി പ്രോത്സാഹിപ്പിക്കുന്ന വിവിധ ബ്രാന്‍ഡുകളില്‍ വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഫുഡ് പോര്‍ട്ട്ഫോളിയോ ഞങ്ങള്‍ സൃഷ്ടിക്കുന്നു.

ഞങ്ങളുടെ ഉല്‍പ്പാദന, സംസ്‌കരണ കഴിവുകളും ഇന്ത്യന്‍ സ്വാദിനെക്കുറിച്ചുള്ള ധാരണയും പ്രസക്തമായ ഉല്‍പ്പന്ന ഗ്രൂപ്പുകളില്‍ മില്ലറ്റുകള്‍ അവതരിപ്പിക്കുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുന്നു.

അടുത്തിടെ ബജ്റ അടങ്ങിയ നെസ്ലെ + മസാല മില്ലറ്റ്, ടാംഗി ടൊമാറ്റോ, വെഗ്ഗി മസാല എന്നീ രണ്ട് വേരിയന്റുകളിലായി ഞങ്ങള്‍ അവതരിപ്പിച്ചു. റാഗിയ്ക്കൊപ്പം നെസ്ലെ സെറിഗ്രോ ഗ്രെയിന്‍ സെലക്ഷന്‍, ബജ്റയ്ക്കൊപ്പം നെസ്ലെ മിലോ കൊക്കോ മാള്‍ട്ട്, മില്ലറ്റ് അടങ്ങിയ നെസ്ലെ കൊക്കോ ക്രഞ്ച് മില്ലറ്റ് ജോവര്‍ ബ്രേക്ക്ഫാസ്റ്റ് ധാന്യങ്ങള്‍ എന്നിവയും നെസ്‌ലെക്കുണ്ട്. കൂടുതല്‍ മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്.

2050-ഓടെ നെറ്റ് സീറോ കമ്പനിയാകാനുള്ള ശക്തമായ പ്രതിബദ്ധതയുള്ള ഒരു കോര്‍പ്പറേറ്റ് എന്ന നിലയില്‍, ഞങ്ങള്‍ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. പാലുല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ തുടങ്ങിയ സുസ്ഥിര മേഖലകളില്‍ നിക്ഷേപം ഇരട്ടിയാക്കി.

നെസ്‌കഫയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാപ്പി കൃഷിയെ ഉത്തേജിപ്പിച്ചു.

ഇത് കാപ്പി കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുവാനും ഭൂപ്രകൃതിയുടെ സുസ്ഥിര പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനും ഇടവിള കൃഷിയിലൂടെ കാപ്പി ഫാമുകളിലെ ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചു.

X
Top