ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ത്രിവേണി ടർബൈനിലെ ഓഹരികൾ വിറ്റഴിച്ച് ത്രിവേണി എഞ്ചിനീയറിംഗ് & ഇൻഡസ്ട്രീസ്

മുംബൈ: ത്രിവേണി ടർബൈനിലെ ഓഹരികൾ വിറ്റഴിച്ച് ത്രിവേണി എഞ്ചിനീയറിംഗ് & ഇൻഡസ്ട്രീസ്. കമ്പനി ത്രിവേണി ടർബൈനിലെ (TTL) അവരുടെ 1,609 കോടി രൂപ മൂല്യം വരുന്ന 21.85 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്. നിലവിൽ കമ്പനിയുടെ ഓഹരികൾ 2.09 ശതമാനത്തിന്റെ നഷ്ട്ടത്തിൽ 270.00 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

സോവറിൻ വെൽത്ത് ഫണ്ടുകളായ ജിഐസി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ), നോമുറ, പ്ലൂട്ടസ് തുടങ്ങിയ വിദേശ സ്ഥാപനങ്ങളും എസ്ബിഐ എംഎഫ്, ആദിത്യ ബിർള എംഎഫ് സുന്ദരം എംഎഫ്, ഇൻവെസ്കോ എംഎഫ് തുടങ്ങിയ പ്രമുഖ മ്യൂച്വൽ ഫണ്ടുകളും ഉൾപ്പെടെയുള്ള നിക്ഷേപകരാണ് ഈ ഓഹരികൾ ഏറ്റെടുത്തത്. 2022 സെപ്റ്റംബർ 21 നാണ് കമ്പനി ത്രിവേണി ടർബൈനിലെ ഓഹരികൾ വിറ്റത്.

ഒരു ഓഹരിക്ക് ശരാശരി 229 രൂപ എന്ന നിരക്കിലാണ് ഓഹരി വിൽപ്പന നടന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ കാണിക്കുന്നു. പഞ്ചസാര, സ്റ്റീം ടർബൈനുകൾ, പ്രോജക്ടുകൾ, എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾ എന്നിവയുടെ നിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ത്രിവേണി എഞ്ചിനീയറിംഗ് & ഇൻഡസ്ട്രീസ്.

X
Top