ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ട്രൈഡന്റ് സിഎഫ്ഒ അഭിനവ് ഗുപ്ത രാജിവച്ചു

മുംബൈ: അഭിനവ് ഗുപ്ത ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), പ്രധാന മാനേജീരിയൽ പേഴ്‌സണൽ പദവി എന്നിവയിൽ നിന്ന് രാജിവച്ചതായി ട്രൈഡന്റ് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും. ഗുപ്തയെയുടെ രാജി 2022 സെപ്‌റ്റംബർ 3 മുതൽ പ്രാബല്യത്തിൽ വന്നതായും കമ്പനി പ്രസ്താവയിൽ പറഞ്ഞു.

പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും. അതുവരെ കമ്പനിയുടെ ഫിനാൻസ്, അക്കൗണ്ട്സ് ഫംഗ്ഷനിൽ പ്രവർത്തിക്കുന്ന അവ്നീഷ് ബറുവ കമ്പനിയുടെ ഇടക്കാല സിഎഫ്ഒ ആയി പ്രവർത്തിക്കുമെന്നും ട്രൈഡന്റ് അറിയിച്ചു.

ഒരു ടെക്സ്റ്റൈൽ (നൂൽ, ബാത്ത്, ബെഡ് ലിനൻ), പേപ്പർ (ഗോതമ്പ് വൈക്കോൽ അടിസ്ഥാനമാക്കിയുള്ള) നിർമ്മാതാവാണ് ട്രൈഡന്റ് ലിമിറ്റഡ്. കൂടാതെ ഇന്ത്യയിലെ ഹോം ടെക്സ്റ്റൈൽ മേഖലയിലെ ഏറ്റവും വലിയ കമ്പനിയിൽ ഒന്നാണിത്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 37.5 ശതമാനം ഇടിഞ്ഞ് 129.35 കോടി രൂപയായി കുറഞ്ഞിരുന്നു. നിലവിൽ ബിഎസ്ഇയിൽ ട്രൈഡന്റ് ഓഹരികൾ 3.14 ശതമാനം ഉയർന്ന് 41 രൂപയിലെത്തി.

X
Top