2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

സാങ്കേതികമായി ട്രെന്‍ഡ് നെഗറ്റീവ്

ന്യൂഡല്‍ഹി: മാര്‍ച്ച് 16 ന് വിപണി വീണ്ടും താഴ്ച വരിച്ചു. സെന്‍സെക്‌സ് 344 പോയിന്റ് ഇടിവ് നേരിട്ട് 57556 ലെവലിലും നിഫ്റ്റി 50 71 പോയിന്റ് താഴ്ന്ന് 16972 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പുതിയ ദീര്‍ഘ നെഗറ്റീവ് കാന്‍ഡില്‍ ശക്തിക്ഷയത്തെ കുറിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിച്ചു.

ഹ്രസ്വകാല ട്രെന്‍ഡ് സാങ്കേതികമായി ദുര്‍ബലമാണ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 16,937-16,872 -16,768.
റെസിസ്റ്റന്‍സ്: 17,145- 17,209 -17,313.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 38,926- 38,695 -38,321.
റെസിസ്റ്റന്‍സ്: 39,674-39,905-40,280.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
ഇന്‍ഫോസിസ്
എച്ച്ഡിഎഫ്‌സി എഎംസി
എന്‍ടിപിസി
പവര്‍ഗ്രിഡ്
സിറ്റി യൂണിയന്‍ ബാങ്ക്
അതുല്‍
മക്‌ഡോവല്‍
ഐടിസി

പ്രധാന ബള്‍ക്ക് ഡീലുകള്‍
മാനുഗ്രാഫ് ഇന്ത്യ: ന്യൂ മില്ലനിയം ടെക്‌നോളജി മാനേജ്‌മെന്റ് 376358 ഓഹരികള്‍ 17.73 രൂപ നിരക്കില്‍ വാങ്ങി. പൃത്ഥ്വി വികോം 359552 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

വെര്‍ടെക്‌സ് പ്ലസ് ടെക്‌നോളജീസ്: ഗോയങ്ക ബിസിനസ് 250800 ഓഹരികള്‍ 102.38 രൂപ നിരക്കില്‍ വാങ്ങി. ആക്‌സിത എക്‌സ്‌പോര്‍ട്ട്‌സ് 99600 ഓഹരികള്‍ 105.81 രൂപ നിരക്കില്‍ വാങ്ങി.

കെസാര്‍ ഇന്ത്യ ലിമിറ്റഡ്: എജി ഡൈനാമിക് ഫണ്ട്‌സ് 82400 ഓഹരികള്‍ 111.17 രൂപ നിരക്കില്‍ വാങ്ങിയപ്പോള്‍ തൃപാതി ഗുപ്ത 24000 ഓഹരികള്‍ 112 രൂപ നിരക്കില്‍ വില്‍പന നടത്തി..

ദ്യാനി ടൈല്‍ മാര്‍ബിള്‍സ്: പ്ലൂരിസ് ഫണ്ട് 54000 ഓഹരികള്‍ 169.75 രൂപയ്ക്ക് വാങ്ങിയപ്പോള്‍ യൂറോപ്ലസ് വണ്‍ റിയാലിറ്റി 18000 ഓഹരികളും സുനില്‍ ഗിരിധരിലാല്‍ രഹേജ 36000 ഓഹരികളും സമാന നിരക്കില്‍ വില്‍പന നടത്തി.

X
Top