
മുംബൈ: മാര്‍ച്ച് 24 ന് വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 398 പോയിന്റ് താഴ്ന്ന് 57527 ലെവലിലും നിഫ്റ്റി 132 പോയിന്റ് താഴ്ന്ന് 16945 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ട ബെയറിഷ് കാന്‍ഡില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ്.
ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമാണെന്നും വിപണി 16800-16700 ലേയ്ക്ക് താഴാമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി പറഞ്ഞു. 17050 ലെവലിലായിരിക്കും സൂചിക പ്രതിരോധം തീര്‍ക്കുക.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 16,917-16,872 – 16,798.
റെസിസ്റ്റന്‍സ്: 17,064 – 17,109- 17,183.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,305-39,194 – 39,013.
റെസിസ്്റ്റന്‍സ് :39,667-39,778- 39,959.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഭാരതി എയര്‍ടെല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പവര്‍ഗ്രിഡ്
ക്രോംപ്റ്റണ്
മാരിക്കോ
ഐടിസി
മെട്രോപോളിസ്
സിപ്ല
സണ്‍ഫാര്‍മ
ഇന്‍ഫോസിസ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ടിടികെ ഹെല്‍ത്ത് കെയര്‍: പ്രമുഖ നിക്ഷേപകനായ സുനില്‍ സിംഘാനിയയുടെ സ്ഥാപനം അബാക്കസ്, ടിടികെ ഹെല്‍ത്ത്‌കെയറിന്റെ 1.74 ശതമാനം ഇക്വിറ്റി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി സ്വന്തമാക്കി.അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ അബാക്കസ് അസറ്റ് മാനേജറ്റ് എല്‍എല്‍പി 1.31 ലക്ഷം ഇക്വിറ്റി ഓഹരികളും അബാക്കസ് ഡൈവേഴ്‌സിഫൈഡ് ആല്‍ഫ ഫണ്ട് 1.15 ലക്ഷം ഓഹരികളും യഥാക്രമം 911.08 രൂപ 910 രൂപ നിരക്കില്‍ സ്വന്തമാക്കുകയായിരുന്നു. മൊത്തം മൂല്യം 22.5 കോടി രൂപ. കമ്പനിയുടെ 2.47 ലക്ഷം ഇക്വിറ്റി ഷെയറുകളാണ് അബാക്കസ് വാങ്ങിയത്. ഗുഡ്ഗാവ് ആസ്ഥാനമായ, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം എംകാപ് ഫണ്ടാണ് ഓഹരികള്‍ വില്‍പന നടത്തിയത്. അവര്‍ 2.45 ലക്ഷം ഓഹരികള്‍ 910 രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്തു. 3.10 ലക്ഷം ഓഹരികള്‍ അഥവാ 2.2 ശതമാനം പങ്കാളിത്തമാണ് എംകാപ് ഫണ്ടിനുണ്ടായിരുന്നത്.
കാമ്പസ് ആക്റ്റീവ്വെയര്‍: ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫിഡിലിറ്റി സീരീസ് എമര്‍ജിംഗ് മാര്‍ക്കറ്റ് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 33.39 ലക്ഷം ഓഹരികളും സൊസൈറ്റി ജനറല്‍ 40.56 ലക്ഷം ഓഹരികളും ഫിഡിലിറ്റി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫിഡിലിറ്റി ഇന്റര്‍നാഷണല്‍ ഡിസ്‌കവറി ഫണ്ട് 17.1 ലക്ഷം ഓഹരികളും ശരാശരി 347 രൂപ നിരക്കില്‍ സ്വന്തമാക്കി. ടിപിജി ഗ്രോത്ത് 3 എസ്എഫ് പിടിഇ 2.32 കോടി ഓഹരികള്‍ ഒരു ഓഹരി ശരാശരി 347.24 രൂപയ്ക്ക് വിറ്റു.






