ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ആദ്യം തിരുത്തല്‍, പിന്നീട് മുന്നേറ്റം

കൊച്ചി: 8 ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഡിസംബര്‍ 2 ന് തിരുത്തല്‍ വരുത്തി. സെന്‍സെക്‌സ് 416 പോയിന്റ് താഴ്ന്ന് 62,868 ലെവലിലും നിഫ്റ്റി 116 പോയിന്റ് താഴ്ന്ന് 18696 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ നെഗറ്റീവ് കാന്‍ഡിലുകള്‍ രൂപപ്പെട്ടത് ലാഭമെടുപ്പിനെ കുറിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു. അതേസമയം പ്രതിവാര ചാര്‍ട്ടില്‍ വലിയ അപ്പര്‍ സ്റ്റിക്കോടുകൂടിയ പോസിറ്റീവ് കാന്‍ഡിലാണ് രൂപപ്പെട്ടിട്ടുള്ളത്. തിരുത്തല്‍ വരുത്തുമെങ്കിലും മൂന്നു സെഷനുകള്‍ക്ക് ശേഷം നിഫ്റ്റി വീണ്ടും ഉയര്‍ച്ച കൈവരിക്കും.

18,550-18,450 ലെവലിലായിരിക്കും വരും ദിവസങ്ങളില്‍ സൂചിക സപ്പോര്‍ട്ട് തേടുക.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18651-18617-18563
റെസിസ്റ്റന്‍സ്:18760-18794-18848

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,984-42,938-42,864
റെസിസ്റ്റന്‍സ്: 43,132-43,178-43,254

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോള്‍ഗേറ്റ് പാമോലീവ്
പെട്രോനെറ്റ്
എച്ച്‌സിഎല്‍ ടെക്
ഐസിഐസിഐ ബാങ്ക്
ആല്‍കെം
ബ്രിട്ടാനിയ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്ഡിഎഫ്‌സി
സണ്‍ ഫാര്‍മ
ഡോറെഡ്ഡി

പ്രധാന ഇടപാടുകള്‍
പിബി ഫിന്‍ടെക്: സൊസൈറ്റെ ജെനറലെ, മോര്‍ഗന്‍ സ്റ്റാന്‍ലി മൗറീഷ്യസ് കമ്പനി 243 കോടി മൂല്യമുള്ള ഓഹരികള്‍ വാങ്ങി. സൊസൈറ്റ് ജെനറലെ 26 ലക്ഷം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി മൗറീഷ്യസ് 27.3 ലക്ഷം ഓഹരകളുമാണഅ വാങ്ങിയത്. 456.4 രൂപ നിരക്കിലായിരുന്നു ഇടപാട്. എസ് വി വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് 2.28 കോടി ഓഹരികള്‍ വില്‍പന നടത്തി. 1042.5 കോടി മൂല്യമുള്ള ഓഹരികളാണ് എസ് വിഎഫ് വില്‍പന നടത്തിയത്.

ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റ്: പ്രമോട്ടര്‍ നിര്‍മല്‍ മധു ഫാമിലി പ്രൈവറ്റ് ട്രസ്റ്റ് 94.50 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 5.25 ലക്ഷം ഓഹരികള്‍ 1800 രൂപ നിരക്കില്‍ കമ്പനി വില്‍പന നടത്തുകയായിരുന്നു.

കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്: നിക്ഷേപകന്‍ ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ര്‍ 14.50 ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വില്‍പന നടത്തി. 1480 രൂപ നിരക്കിലായിരുന്നു ഇടപാട്. മൊത്തം 214.6 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. അമ്‌സാന ഹോള്‍ഡിംഗ്‌സ് 13.95 ലക്ഷം ഓഹരികള്‍ സമാന വിലയില്‍ സ്വന്തമാക്കി.

വെരിറ്റാസ് ഇന്ത്യ: നിക്ഷേപകര്‍, സ്വാന്‍ എനര്‍ജി 7 ലക്ഷം എണ്ണം അഥവാ 2.6 ശതമാനം ഓഹരി പങ്കാളിത്തം ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി നേടി. 143.65 രൂപ നിരക്കിലായിരുന്നു ഇടപാട്. പ്രമോട്ടര്‍ നിതി നിതിന്‍കുമാര്‍ ദിഡിവാനിയ അതേവിലയില്‍ ഓഹരികള്‍ വില്‍പന നടത്തി.

എന്‍ഡിടിവി: വികാസ ഇന്ത്യ ഇഐഎഫ് ഐ ഫണ്ട് 3.89 ലക്ഷം അഥവാ 0.6 ശതമാനം പങ്കാളിത്തം വില്‍പന നടത്തി. 414.54 രൂപ നിരക്കിലായിരുന്നു വില്‍പന. എന്‍ഡിടിവിയുടെ 4.42 ശതമാനം പങ്കാളിത്തമാണ് ഫണ്ട് വഹിക്കുന്നത്.

ബിര്‍ള ടയേഴ്‌സ് ലിമിറ്റഡ്: ആക്‌സിസ് ട്രസ്റ്റീ സര്‍വീസസ് ലിമിറ്റഡ് 1674968 ഓഹരികള്‍ 3.84 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി: ഐഡിബിഐ ട്രസ്റ്റീഷിപ്പ് സര്‍വീസസ് 7777114 ഓഹരികള്‍ 18.18 രൂപ നിരക്കില്‍ വില്‍പന നടത്തി.

ലെക്‌സസ് ഗ്രാനിറ്റോ: 100000 ഓഹരികള്‍ 60 രൂപ നിരക്കില്‍ വില്‍പന നടത്തി.

പട്ടേല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ്: രാഹിത്യാ കണ്‍സ്്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 5000000 ഓഹരികള്‍ 19.02 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top