റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങി

തകര്‍ച്ചയെ ചെറുക്കാന്‍ നിഫ്റ്റി

മുംബൈ: വെള്ളിയാഴ്ചയിലെ തകര്‍ച്ചയോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ആറാം ദിവസവും കൂപ്പുകുത്തി. സെന്‍സെക്‌സ് 142 പോയിന്റ് താഴ്ന്ന് 59464 ലെവലിലും നിഫ്റ്റി50 45 പോയിന്റ് താഴ്ന്ന് 17,466 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഹ്രസ്വകാല തകര്‍ച്ചയിലുള്ള വിപണി 200-ദിന ചലിക്കുന്ന ശരാശരിയുടെ നിര്‍ണായക പിന്തുണാ നിലയോട് വളരെ അടുത്താണ്.

ഇത് ബജറ്റ് ദിനത്തിലെ ഏറ്റവും താഴ്ന്ന നിലയുമാണ്. 200 ദിവസത്തെ ചലിക്കുന്ന ശരാശരി (ഡിഎംഎ) സംരക്ഷിക്കാന്‍ ബുള്‍സ് ശ്രമിക്കും,’ സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറയുന്നു.17700 ആയിരിക്കും റെസിസ്റ്റന്‍സ്.17130 ലെവലില്‍ പിന്തുണ.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:: 17,428- 17,386 -17,318.
റെസിസ്റ്റന്‍സ്: 17,564-17,606-17,674.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,823- 39,698-39,496.
റെസിസ്റ്റന്‍സ്: 40,228-40,352-40,555.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
പെട്രോനെറ്റ്
കോള്‍ഗേറ്റ് പാമോലീവ്
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍
ഡാല്‍മിയ ഭാരത്
ഇന്‍ഫോസിസ്
കോറമാന്‍ഡല്‍
ഹിന്ദ്‌പെട്രോ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഹണിവെല്‍ ഓട്ടോമേഷന്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
റെഡിങ്ടണ്‍: സിന്നക്‌സ് മൗറീഷ്യസ് 24.13 ശതമാനം അഥവാ 18.85 കോടി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി വില്‍പന നടത്തി. തായ് വാന്‍ അസ്ഥാനമായ സിന്നക്‌സ് ടെക്‌നോളജി ഇന്റര്‍നാഷണലാണ് ഓഹരികള്‍ വാങ്ങിയത്. 170.45 രൂപ നിരക്കില്‍ 3214.54 കോടി രൂപയുടേതായിരുന്നു ഇടപാട്.

മിത്തല്‍ ലൈഫ്‌സ്റ്റൈല്‍ ലിമിറ്റഡ്: ശര്‍മ രാഹുല്‍ 180148 ഓഹരികള്‍ 0.61 രൂപ നിരക്കില്‍ വില്‍പന നടത്തി.

നാഥ് ബയോ ജീന്‍സ്: ജയ്ദീപ് നരേന്ദ്ര സമ്പത്ത് 100000 ഓഹരികള്‍ 145.75 രൂപ നിരക്കില്‍ വില്‍പന നടത്തി.

പിസി ജ്വല്ലര്‍ ലിമിറ്റഡ്: സില്‍വര്‍ സ്റ്റാലിയോണ്‍ ലിമിറ്റഡ് 3006000 ഓഹരികള്‍ 24.65 രൂപ നിരക്കില്‍ വില്‍പന നടത്തി.

പെര്‍ഫക്ട് ഇന്‍ഫ്രാഎഞ്ചിനീയര്‍ ലിമിറ്റഡ്: പൂജ ഗുപ്ത 72000 ഓഹരികള്‍ 21.76 രൂപ നിരക്കില്‍ വാങ്ങി.

ഫാന്റം ഡിജിറ്റല്‍ എഫക്ട്‌സ്: ഹരീഷ് കുമാര്‍ ഗുപ്ത 68400 ഓഹരികള്‍ 147.18 രൂപ നിരക്കില്‍ വില്‍പന നടത്തി.

വീല്‍സ് ഇന്ത്യ: ത്രിച്ചൂര്‍ സുന്ദരം സന്താനം ഫാമിലി പ്രൈവറ്റ് ലിമിറ്റഡ് 150858 ഓഹരികള്‍ 506.3 രൂപ നിരക്കില്‍ വാങ്ങി. 150858 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

X
Top