Alt Image
ഗൾഫ് രാജ്യങ്ങളുമായും വമ്പൻ കരാറിന് ഇന്ത്യഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ആദ്യഘട്ടം മാര്‍ച്ചില്‍ ഒപ്പുവെക്കുംലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുന്നുവെന്ന് മോദിസർക്കാർ എഴുതിത്തള്ളിയത് 9.87 ലക്ഷം കോടി കോർപറേറ്റ് വായ്പ; കർഷകർക്ക് നൽകിയത് വെറും 1.67 ലക്ഷം കോടി രൂപയുടെ മാത്രം ആശ്വാസംഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

ഇന്നത്തെ വിപണി സാധ്യതകള്‍

കൊച്ചി: ലോഹം, എണ്ണ, വാതകം, തിരഞ്ഞെടുത്ത ബാങ്കിംഗ് ഓഹരികള്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്‌റ്റോക്കുകള്‍ എന്നിവയുടെ പിന്തുണയില്‍ നിഫ്റ്റി 50, വെള്ളിയാഴ്ച 17,700 ന് അടുത്ത് ക്ലോസ് ചെയ്തു. നാല് മാസത്തെ ഉയര്‍ന്ന നിലയാണ് ഇത്. ബിഎസ്ഇ സെന്‍സെക്‌സ് 130 പോയിന്റ് ഉയര്‍ന്ന് 59,463ലും നിഫ്റ്റി 39 പോയിന്റ് ഉയര്‍ന്ന് 17,698ലും എത്തുകയായിരുന്നു.

പ്രതിവാര നേട്ടം 1.7 ശതമാനമാണ്. തുടര്‍ച്ചയായ നാലാം ആഴ്ചയും ടോപ്പ് ഹയര്‍, ടോപ്പ് ബോട്ടത്തോടു കൂടിയ ബുള്ളിഷ് കാന്‍ഡിലാണ് നിഫ്റ്റി രൂപപ്പെടുത്തിയത്. ഇത് അമിത വില്‍പനയോടുകൂടിയ നിര്‍ണ്ണായക റെസിസ്റ്റന്‍സാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചാര്‍ട്ട് വ്യൂ ഇന്ത്യയുടെ സ്ഥാപകനും ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റുകമായ മസര്‍ മൊഹമ്മദ്.

ഇനി ഒരു ബ്രേക്ക് ഔട്ടിന് 17,800 ഭേദിക്കണം. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ സൂചിക 18,114 ലേയ്ക്ക് നീങ്ങിയേക്കാം. അതേസമയം 17,597 ന് താഴെ ക്ലോസ് ചെയ്യുകയാണെങ്കില്‍ സപ്പോര്‍ട്ട് ലെവല്‍ 17,359 ആയിരിക്കുമെന്നും മസര്‍ മൊഹമ്മദ് പറഞ്ഞു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി50
സപ്പോര്‍ട്ട്: 17,622-17,547
റെസിസ്റ്റന്‍സ്: 17,749 -17,800.

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,825-38,608
റെസിസ്റ്റന്‍സ്: 39,174 – 39,306

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ക്രോംപ്റ്റണ്‍
ടോറന്റ് ഫാര്‍മ
എച്ച്ഡിഎഫ്‌സി ബാങ്ക്
പിഡിലൈറ്റ്ഇന്ത്യ
എച്ച്‌സിഎല്‍ ടെക്
സിറ്റി യൂണിയന്‍ ബാങ്ക്
പവര്‍ഗ്രിഡ്
ഭാരതി എയര്‍ടെല്‍

പ്രധാന ഇടപാടുകള്‍
എച്ച്പി അഡ്ഹസീവ്‌സ്: സെയ്ന്റ് കാപിറ്റല്‍ ഫണ്ട് കമ്പനിയിലെ 1 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വഴി വാങ്ങി. ഇടപാട് ഓഹരിയൊന്നിന് 442.93 രൂപ നിരക്കില്‍

ശ്രീരാം സിറ്റി യൂണിയന്‍ ഫിനാന്‍സ്: ഡൈനസ്റ്റി അക്വിസിഷന്‍ കമ്പനിയുടെ 22.37 ലക്ഷം ഓഹരികള്‍ വില്‍പന നടത്തി. ഓഹരിയൊന്നിന് 2000 രൂപ നിരക്കിലായിരുന്നു ഇടപാട്.

X
Top