സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

സാങ്കേതികമായി നിഫ്റ്റി ഏകീകരണത്തില്‍

മുംബൈ: നേട്ടങ്ങള്‍ തിരുത്തി മാര്‍ച്ച് 23 ന് വിപണി നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 289 പോയിന്റ് താഴ്ന്ന് 57925 ലെവലിലും നിഫ്റ്റി50 75 പോയിന്റ് താഴ്ന്ന് 17077 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 16950-17200 ല്‍ നിഫ്റ്റി ഏകീകരിക്കപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് തലവന്‍ നാഗരാജ് ഷെട്ടി പറയുന്നു.

16950-16900 ലെവലിലായിരിക്കും സപ്പോര്‍ട്ട്. 17200-17250 ലെവലിന് മുകളില്‍ സൂചിക ശക്തി പ്രാപിക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിറ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,048- 17,010- 16,949.
റെസിസ്റ്റന്‍സ്: 17,170-17,208-17,269.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,542-39,389- 39,141.
റെസിസ്റ്റന്‍സ്: 40,038- 40,191- 40,439.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
പവര്‍ഗ്രിഡ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
റിലയന്‍സ്
മാരിക്കോ
ബോഷ്
ഇപ്കാ
പിഡ്‌ലൈറ്റ്
ഡോ.റെഡ്ഡി
എച്ച്ഡിഎഫ്‌സി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഏഷ്യന്‍ എനര്‍ജി സര്‍വീസസ്: 2.21 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ പ്രമോട്ടര്‍ എന്റിറ്റി ഓയില്‍മാക്‌സ് എനര്‍ജി ഏറ്റെടുത്തു. ശരാശരി 104.84 രൂപ നിരക്കിലാണ് ഓഹരികള്‍ വാങ്ങിയത്.

ആനന്ദ് രതി വെല്‍ത്ത്: പ്രമോട്ടര്‍ എന്റിറ്റിയായ ആനന്ദ് രതി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 3.3 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ വെല്‍ത്ത് അഡൈ്വസറി സ്ഥാപനത്തിലെ 0.79 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ശരാശരി 810 രൂപ നിരക്കില്‍ 26.73 കോടി രൂപയ്ക്ക് ഓഫ്‌ലോഡ് ചെയ്തു.

X
Top