Alt Image
5.18 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി: കരാറിന് കൈ കൊടുക്കാതെ കെഎസ്ഇബി ◆ ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട തുടരുന്നു. കഴിഞ്ഞ വര്‍ഷം ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ 10.8 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹന നിര്‍മാതാവെന്ന പദവി കമ്പനി നിലനിര്‍ത്തുന്നത്.

അതേസമയം കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കളായ ആഗോള വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തി.

ജപ്പാനിലെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ഇതിനു കാരണമായത്. അവിടെ സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റ് നടപടിക്രമങ്ങളില്‍, പ്രത്യേകിച്ച് ദൈഹത്സുവില്‍, കമ്പനി വീഴ്ച നേരിട്ടു.രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മന്‍ എതിരാളിയായ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് വില്‍പ്പനയില്‍ 2.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനി 9 ദശലക്ഷത്തിലധികം വാഹനങ്ങളാണ് വിറ്റഴിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഹൈബ്രിഡ് വാഹനങ്ങളുടെ ഡിമാന്‍ഡ് കാരണം, ടൊയോട്ട മൊത്തത്തില്‍ റെക്കോര്‍ഡ് എണ്ണം കാറുകള്‍ വിറ്റഴിച്ചു. കാര്‍ വിപണിയിലെ കനത്ത വില മത്സരത്തിനിടയില്‍ ചൈനയില്‍ യൂണിറ്റ് വില്‍പ്പന 6.9 ശതമാനം കുറഞ്ഞു.

X
Top