
കൊച്ചി: ആഗോള വിപണികളുമായി താരത്മ്യം ചെയ്യുമ്പോള്‍ 2022, ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് മികച്ച വര്‍ഷമായിരുന്നു. നിഫ്റ്റി 4.3 ശതമാനത്തിന്റെ പ്രതിവര്‍ഷം നേട്ടം സ്വന്തമാക്കി. മാത്രമല്ല, വളര്‍ച്ച തുടര്‍ച്ചയായ ഏഴാം വര്‍ഷത്തിലേയ്ക്ക് നീട്ടാനും ബെഞ്ച്മാര്‍ക്ക് സൂചികകയ്ക്കായി.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ 2023 വിലയിരുത്തലാണ് ചുവടെ.
യു.ബി.എസ്
മൂല്യനിര്‍ണ്ണയം ഉയര്‍ന്നതിനാല്‍ നേട്ടങ്ങള്‍ പരിമിതപ്പെടുമെന്ന് ബ്രോക്കറേജ് സ്ഥാപനം യുബിഎസ് പറയുന്നു. നിഫ്റ്റി 18,000 ത്തില്‍ തുടരും.2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കില്ല. ബാങ്കിംഗ്, കണ്‍സ്യൂമര്‍ സ്റ്റേപ്പിള്‍സ്, ഓട്ടോ സെക്ടറുകളില്‍ ബ്രോക്കറേജ് ഓവര്‍വെയ്റ്റ് റേറ്റിംഗ് തുടരുന്നു. ടെലികോം, വ്യവസായം, ഊര്‍ജം, യൂട്ടിലിറ്റികള്‍ എന്നിവയില്‍ ന്യൂട്രലാണ്. മെറ്റല്‍സ് ആന്‍ഡ് മൈനിംഗ്, ഐടി സേവനങ്ങള്‍, ഉപഭോക്തൃ വിവേചനാധികാരം എന്നിവയ്ക്കാണ് അണ്ടര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കിയിട്ടുള്ളത്.എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്,മാരുതി സുസുക്കി,എസ്ബിഐ ലൈഫ്,സൊമാട്ടോ എന്നിവ വാങ്ങാനാണ് നിര്‍ദ്ദേശം.
നൊമൂറ
നിഫ്റ്റി 19,030 ലെവലിലേയ്ക്ക് ഉയരുമെന്നാണ് ജപ്പാനീസ് ബ്രോക്കറേജ് സ്ഥാപനം നൊമൂറ പറയുന്നത്. വരുമാനത്തിന്റെ ഇടത്തരം വളര്‍ച്ച വിശാല സാമ്പത്തിക വളര്‍ച്ചയെ ആശ്രയിച്ചിരിക്കും. ഫിനാന്‍ഷ്യല്‍സ്, കണ്‍സ്യൂമര്‍ സ്റ്റേപ്പിള്‍സ്, ഇന്‍ഫ്രാ/കണ്‍സ്ട്രക്ഷന്‍, ടെലികോം എന്നിവയില്‍ ബ്രോക്കറേജ് ഓവര്‍വെയ്റ്റാകുമ്പോള്‍ ആരോഗ്യ സംരക്ഷണം, എണ്ണ, വാതകം എന്നിവയില്‍ നിഷ്പക്ഷത പാലിക്കുന്നു. ലോഹങ്ങള്‍, ഉപഭോക്തൃ വിവേചനാധികാരം, ഐടി എന്നിവയില്‍ അണ്ടര്‍വെയ്റ്റ് റേറ്റിംഗ് നിലനിര്‍ത്തുന്നു.
ക്രെഡിറ്റ് സ്യൂസ്
സാമ്പത്തികം (എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ), സിമന്റ്, നിര്‍മ്മാണം(എല്‍ആന്റ്ടി) എന്നീ മേഖലകളെയാണ് ബ്രോക്കറേജ് തിരഞ്ഞെടുക്കുന്നത്. അവശ്യവസ്തു ഉത്പന്നങ്ങള്‍ക്കാണ് വിവേചനാധികാരത്തേക്കാള്‍ പ്രാമുഖ്യം. അതേസമയം വ്യവസായം,ഐടി,ലോഹം എന്നിവയ്ക്ക് അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ.ബാങ്ക്, എന്‍ബിഎഫ്‌സി എന്നിവയില്‍ ഓവര്‍വെയ്റ്റ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാന തെരഞ്ഞെടുപ്പുകള്‍.
മോതിലാല്‍ ഓസ്വാള്‍
വായ്പാ വളര്‍ച്ചയും കാപക്‌സും 2023ന്റെ ഗതി നിര്‍ണ്ണയിക്കും. ബിഎഫ്എസ്ഐ, ക്യാപിറ്റല്‍ ഗുഡ്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, സിമന്റ്, ഹൗസിംഗ്, ഡിഫന്‍സ്, റെയില്‍വേ തുടങ്ങിയ മേഖലകളിലാണ് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷ പുലര്‍ത്തുന്നത്. ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്,സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഐടിസി,എല്‍ആന്റ്ടി,ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ടൈറ്റന്‍,ടിസിഎസ്,അപ്പോളോ ഹോസ്പിറ്റല്‍സ്,പിഐ ഇന്‍ഡസ്ട്രീസ്,മാക്രോടെക് ഡവലപ്പേഴ്‌സ്, ഇന്ത്യന്‍ ഹോട്ടല്‍സ്,ഭാരത് ഫോര്‍ജ്,വെസ്റ്റ്‌ലൈഫ് ഫുഡ് വേള്‍ഡ് എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പുകള്‍.






