റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നഷ്ടം തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നഷ്ടം തുടരുന്നു. 0.70 ശതമാനം കുറവില്‍ 937.95 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 24.78 ശതമാനം ഉയര്‍ന്ന് 39.67 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.68 ബില്ല്യണ്‍ ഡോളര്‍ അഥവാ 6.76 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 36.61 ബില്ല്യണ്‍ അഥവാ 92.28 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.78 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ ഉയര്‍ച്ച 0.84 ശതമാനം. നിലവില്‍ 19,371.43 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

എക്കാലത്തേയും ഉയരമായ 68,789.63 ഡോളറില്‍ നിന്നുള്ള തകര്‍ച്ച ബിറ്റ്‌കോയിന്‍ 71.84 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 0.83 ശതമാനം താഴ്ന്ന് 1,316.33 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഉയര്‍ച്ച 1.51 ശതമാനമാണ്.

എക്കാലത്തേയും ഉയരമായ 4,891.70 ഡോളറില്‍ നിന്നും 73.07% ശതമാനം ഇടിവിലേയ്ക്ക് ഇടിഎച്ച് കൂപ്പുകുത്തി. അതേസമയം എക്കാലത്തേയും താഴ്ന്ന വിലയായ 0.4209 ഡോളറില്‍ നിന്ന് 312862.29 ശതമാനം ഉയര്‍ച്ചയിലാണ്. ബിഎന്‍ബി-275.67 ഡോളര്‍ (0.89 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4167 ഡോളര്‍ (1.66 ശതമാനം ഇടിവ്),സൊലാന-32.75 ഡോളര്‍ (0.76 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.0609 ഡോളര്‍ (1.93 ശതമാനം ഇടിവ്),പൊക്കോട്ട്-6.37 ഡോളര്‍ (1.17 ശതമാനം വര്‍ധനവ്), അവലാഞ്ച്-16.72 ഡോളര്‍ (1.41 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.5197 ഡോളര്‍ (0.03 വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top