രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

ത്രിദിന ജപ്പാന്‍ മേള ഇന്നു സമാപിക്കും; ഇന്ന് മൂന്ന് സെഷനുകള്‍; വനിതാസംരംഭകര്‍ക്ക് പ്രവേശനം സൗജന്യം

കൊച്ചി: ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) കൊച്ചി റമദ റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള ഇന്ന് (മാര്‍ച്ച് 4) സമാപിക്കും. വ്യാഴാഴ്ച വ്യവസായമന്ത്രി പി രാജീവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മേളയില്‍ വിവിധങ്ങളായ 10 വ്യവസായമേഖലകളിലെ സാധ്യതകളെ സംബന്ധിച്ച വിദഗ്ധപാനല്‍ ചര്‍ച്ചകള്‍, ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും സാങ്കേതിവിദ്യകളുടേയും പ്രദര്‍ശനം എന്നിവയാണ് നടക്കുന്നത്. ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്.

മാര്‍ച്ച് 3 രാവിലെ 1030 മുതല്‍ 1130 വരെ നടന്ന മെഡിക്കല്‍ ടെക്‌നോളജി ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് സെഷനില്‍ കേരളാ മെഡി. ടെക്. കണ്‍സോര്‍ഷ്യം ഡയറക്ടര്‍ പദ്മകുമാര്‍ സി മോഡറേറ്ററായി.. മുഹമ്മദ് വൈ സഫിറുള്ള ഐഎഎസ്, പി എം ജയന്ഡ, ഡോ. എം ഐ സഹദുള്ള, ഡോ മോനി കുര്യാക്കോസ്, തോമസ് ജോണ്‍, മനാബു ഇഷിദ, ബാലഗോപാല്‍ സി എന്നിവര്‍ പങ്കെടുത്തു. 12 മുതല്‍ 1 വരെയുള്ള എഐ, റോബോടിക്‌സ് സെഷനില്‍ മോഡറേറ്റര്‍ രാജേഷ് കൃഷ്മൂര്‍ത്തി. പങ്കെടുക്കുന്നവര്‍ അനൂപ് അംബിക, സുജിത് ഉണ്ണി, കോശി മാത്യു, കുനി കാവാഷിമ, ജിജോ എം എസ്. ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ റബര്‍ വ്യവസായം. മോഡറേറ്റര്‍ ഡോ കെ എന്‍ രാഘവന്‍. പങ്കെടുക്കുന്നവര്‍ ഡോ. റാണി ജോസഫ്, ഡോ. സിബി വര്‍ഗീസ്, ജി കൃഷ്ണകുമാര്‍. 330 മുതല്‍ 430 വരെ സീഫുഡ് ആന്‍ഡ് ഫുഡ് പ്രോസസ്സിംഗ്. മോഡറേറ്റര്‍ ഏബ്രഹാം തരകന്‍, പങ്കെടുക്കുന്നവരപ്# ഹാരി ഹകുഐ കൊസാറ്റോ, ചെറിയാന്‍ കുര്യന്‍, ഗൗതം ശര്‍മ.

മാര്‍ച്ച് 4ന് രാവിലെ 1030 മുതല്‍ 1130 വരെ മാരിടൈം. മോഡറേറ്റര്‍ മധു എസ് നായര്‍. പങ്കെടുക്കുന്നവര്‍ കമ്മഡോര്‍ പി ആര്‍ ഹരി, പോള്‍ ആന്റണി, ഹരി രാജ്, ഡോ. ജീവന്‍ എസ്. 12 മുതല്‍ 1 വരെ ഇന്‍ഫ്രാസ്ട്രക്ചര്‍. മോഡറേറ്റര്‍ ഡോ. കെ ഇളങ്കോവന്‍ ഐഎഎസ് (റിട്ട.), അജിത് നായര്‍, ഡോ. എം ബീന ഐഎഎസ്, രാജേഷ് ഝാ, ബിജു കെ ഐഎഎസ്. 2:40 മുതല്‍ 3 വരെ ഗ്രീന്‍ ഹൈഡ്രജന്‍ ആന്‍ഡ് ഇവി. മോഡറേറ്റര്‍ ഡോ. ആര്‍. ഹരികുമാര്‍. പങ്കെടുക്കുന്നവര്‍ കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ്, കെ ഹരികുമാര്‍, ഡോ എം പി സുകുമാരന്‍ നായര്‍.

കേരളത്തില്‍ വനിതാസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വനിതാസംരംഭകര്‍ക്ക് സൗജന്യ പ്രവേശനം നല്‍കുന്നതെന്ന് ഇന്‍ജാക് പ്രസിഡന്റും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡിയുമായ മധു എസ് നായര്‍, വൈസ് പ്രസിഡന്റും സിന്തൈറ്റ് എംഡിയുമായ ഡോ. വിജു ജേക്കബും പറഞ്ഞു.

ജപ്പാനിലേയ്ക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങള്‍, ബയേഴ്സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങള്‍, സംയുക്തസംരഭങ്ങള്‍ സ്ഥാപിക്കുന്നവര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക് മേള മികച്ച അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.

X
Top