ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും ബജറ്റ് സമ്മേളനം ചേരും.

ബജറ്റ് സമ്മേളനത്തിനായി ഇരുസഭകളും ചേരാൻ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എക്സിൽ കുറിച്ചു.

സമ്പൂർണ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ഫെബ്രുവരി 1ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.

X
Top