ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇപിഎഫിൽ പലിശനഷ്ടം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് വരിക്കാരുടെ നിക്ഷേപത്തിന് പലിശ നഷ്ടം ഉണ്ടാവില്ലെന്ന് വിശദീകരിച്ച് സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലേക്ക് വരവു വെക്കാൻ വൈകുന്നത് സോഫ്ട്വെയർ നവീകരണം നടക്കുന്നതു കൊണ്ടാണെന്ന് ധനമന്ത്രാലയം വിശദീകരിച്ചു.

അക്കൗണ്ട് തീർപ്പാക്കി ഇ.പി.എഫ് പദ്ധതി വിടുന്നവർക്കും നിക്ഷേപം പിൻവലിക്കുന്നവർക്കും പലിശ അടക്കമാണ് തുക നൽകുന്നതെന്നും മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ കണക്കാക്കി അക്കൗണ്ടിലേക്ക് വരവു വെച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ സോഫ്ട്വെയർ നവീകരണം മൂലം അത് സ്റ്റേറ്റ്മെന്‍റുകളിൽ കണ്ടെന്നു വരില്ല.

കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച 2021-22 സാമ്പത്തിക വർഷത്തേക്ക് 8.1 ശതമാനം പലിശ നിരക്കാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. പ്രതിവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ പി.എഫിൽ അടക്കുന്നവരുടെ പലിശ തുകക്ക് നികുതി ഈടാക്കി തുടങ്ങുന്നതും 2021 ഏപ്രിൽ മുതലാണ്.

X
Top