റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ആധാർ ആപ്പ് 5 കോടി ഡൗൺലോഡുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു

ന്യൂഡൽഹി: ആധാർ ആപ്പ് 5 കോടി ഡൗൺലോഡുകൾ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പൊതുജനങ്ങൾക്കും യു.ഐ.ഡി.എ.ഐ.യ്ക്കും ഇടയിലുള്ള ഒരു ഡിജിറ്റൽ ഇടനില സംവിധാനമെന്ന നിലയിൽ ആധാർ ആപ്പിൻ്റെ പങ്ക് കൂടുതൽ വിപുലമാകുന്നതിനെയാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്.

മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യൽ, വിലാസം മാറ്റൽ, ഇമെയിൽ അപ്‌ഡേറ്റ് ചെയ്യൽ, ബയോമെട്രിക് ലോക്ക്/അൺലോക്ക് ചെയ്യൽ, ഇ-ആധാർ ഡൗൺലോഡ് എന്നിവയുൾപ്പെടെ കൂടുതൽ സേവനങ്ങൾ തങ്ങളുടെ സ്മാർട്ട്‌ഫോണുകളിലൂടെ നേരിട്ട് പ്രയോജനപ്പെടുത്താൻ ഇത് ആധാർ ഉടമകളെ പ്രാപ്തരാക്കുന്നു.

ആപ്പ് അവതരിപ്പിച്ചതിനുശേഷം ശക്തവും തുടർച്ചയായതുമായ ഉപയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 60 ലക്ഷത്തിലധികം പേർ ആധാർ ആപ്പ് ഉപയോഗിച്ച് മൊബൈൽ നമ്പർ പുതുക്കിയപ്പോൾ, 15 ലക്ഷത്തിലധികം വിലാസം പുതുക്കലുകളും 23 ലക്ഷത്തിലധികം ഇ-മെയിൽ അപ്‌ഡേറ്റുകളും ആധാർ ആപ്പ് ഉപയോഗിച്ച് നടത്തി.

ആധാർ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ, ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിജിറ്റലായി പ്രയോജനപ്പെടുത്തുന്നതിൽ ജനങ്ങൾക്കിടയിലുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെയാണ് ഈ സേവനങ്ങളുടെ സ്വീകാര്യത പ്രതിഫലിപ്പിക്കുന്നത്.

ക്യു.ആർ കോഡ് അധിഷ്ഠിത പരിശോധന, ഡിജിറ്റലായി ഒപ്പിട്ട സുരക്ഷിതമായ രേഖകൾ തുടങ്ങിയ ആധാർ ഓഫ്‌ലൈൻ പരിശോധനാ രീതികൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, യു.ഐ.ഡി.എ.ഐയുടെ സെൻട്രൽ ഡാറ്റാബേസുമായി തത്സമയ കണക്റ്റിവിറ്റി ആവശ്യമില്ലാതെ തന്നെ ഈ സ്ഥാപനങ്ങൾക്ക് ആധാർ വിവരങ്ങൾ പരിശോധിക്കാൻ ഇനിമുതൽ സാധിക്കും.

X
Top