ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

മഹീന്ദ്ര ഗ്രൂപ്പിന്റെ ഇവി ബിസിനസില്‍ 1200 കോടി രൂപ നിക്ഷേപിക്കാന്‍ ടെമാസെക് ഹോള്‍ഡിംഗ്‌സ്

മുംബൈ: സിംഗപ്പൂരിലെ പരമാധികാര വെല്‍ത്ത് ഫണ്ടായ ടെമാസെക് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മഹീന്ദ്ര & മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന ബിസിനസില്‍ 1200 കോടി രൂപ നിക്ഷേപിക്കുന്നു. കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചതാണിത്.നിക്ഷേപത്തിനുശേഷം, മീലില്‍ (മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡ്) ടെമാസെക്കിന് 1.49-2.97 ശതമാനം വരെ ഓഹരി പങ്കാളിത്തമുണ്ടാകും.

287 ബില്യണ്‍ ഡോളര്‍ അറ്റ പോര്‍ട്ട്‌ഫോളിയോ മൂല്യമുള്ള ആഗോള നിക്ഷേപ കമ്പനിയാണ് ടെമാസെക് ഹോള്‍ഡിംഗ്‌സ്. ഈ നിക്ഷേപത്തോടെ, മഹീന്ദ്രയുടെ ഇവി അനുബന്ധ സ്ഥാപനത്തിന്റെ മൂല്യം 15 ശതമാനം ഉയര്‍ന്ന് 80,580 കോടി രൂപയാകും.

‘ഈ നിക്ഷേപകരുടെ ആഗോള അനുഭവത്തിന്റെ വിശാലത മീലിന് വിലപ്പെട്ടതായിരിക്കും. നിക്ഷേപിച്ച തുക മഹീന്ദ്ര ഗ്രൂപ്പിന്റെ പദ്ധതിയുമായി പൊരുത്തപ്പെടുന്നു, ‘ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി, വ്യാഴാഴ്ച 1 ശതമാനത്തിലേറെ താഴ്ന്ന് 1469.15 രൂപയിലെത്തി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ടെമാസക്ക് ഈയിടെ വെളിപ്പെടുത്തിയിരുന്നു.

X
Top