സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

ടെക് മഹീന്ദ്ര ക്യു3: അറ്റാദായം 5 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: മൂന്നാം പാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്ര. ഏകീകൃത അറ്റദായം 5.3 ശതമാനം താഴ്ന്ന് 1297 കോടി രൂപയായി. വരുമാനം 13735 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.9 ശതമാനം കൂടുതല്‍. വരുമാനം പ്രതീക്ഷകളെ മറികടന്നെങ്കിലും അറ്റാദായത്തിന്റെ കാര്യത്തില്‍ നിരാശയായിരുന്നു ഫലം. യഥാക്രമം 13612 കോടി രൂപയും 1359 കോടി രൂപയുമാണ് കണക്കുകൂട്ടിയിരുന്നത്.

എബിറ്റ തുടര്‍ച്ചയായി 8.1 ശതമാനമുയര്‍ന്ന് 2144 കോടി രൂപയായി.4.1 ശതമാനമാണ് വാര്‍ഷിക വര്‍ധനവ്. മോശം ആഗോള പരിതസ്ഥിതിയാണ് വളര്‍ച്ചയെ ബാധിക്കുന്നതെന്ന് എംഡിയും സിഇഒയുമായ സിപി ഗുരുനാനി പറയുന്നു.

795 മില്യണ്‍ ഡോളറിന്റെ പുതിയ ഓര്‍ഡറുകളാണ് കമ്പനിയെ തേടിയെത്തിയത്. മുന്‍വര്‍ഷത്തെ 704 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് കൂടുതല്‍. ജീവനക്കാരുടെ കൊഴിഞ്ഞപോക്ക് 17 ശതമാനമായി കുറയുകയും ചെയ്തു.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 20 ശതമാനമായിരുന്നു. നിലവില്‍ 157068 ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 4.2 ശതമാനം കുറവ്.

അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ ജീവനക്കാരുടെ എണ്ണം 8.3 ശതമാനം ഉയര്‍ന്നു.

X
Top