ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

എഐ റിമലിലെ 19 ശതമാനം ഓഹരി വിറ്റ് ടാറ്റ സ്റ്റീൽ

മുംബൈ: എഐ റിമലിലെ 19 ശതമാനം ഇക്വിറ്റി ഓഹരി വിറ്റ് ടാറ്റ സ്റ്റീൽ. ഒമാൻ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് കമ്പനിക്കാണ് (തൻമിയ) ഓഹരി വിറ്റതെന്ന് ടാറ്റ സ്റ്റീൽ എക്സ്ചേഞ്ചുകളെ അറിയിച്ചു.

നിർദിഷ്ട വില്പനയോടെ എഐ റിമാൽ മൈനിംഗ് എൽഎൽസിയിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം മുൻപത്തെ 70 ശതമാനത്തിൽ നിന്ന് 51 ശതമാനം ആയി കുറഞ്ഞു. ഒമാൻ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് കമ്പനിയെ (തൻമിയ) എഐ റിമാൽ മൈനിംഗ് എൽഎൽസിയുടെ ഷെയർഹോൾഡറായി ഉൾപ്പെടുത്തുന്നതിനുള്ള കൃത്യമായ കരാറിൽ ടാറ്റ സ്റ്റീൽ നേരത്തെ ഒപ്പുവച്ചിരുന്നു.

ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ സ്റ്റെപ്പ് ഡൗൺ സബ്‌സിഡിയറിയായ എഐ റിമാൽ മൈനിംഗ് എൽഎൽസി, ഒമാനിലെ ചുണ്ണാമ്പുകല്ല് ഖനന പ്രവർത്തങ്ങൾക്കായാണ് രൂപീകരിച്ചതെന്ന് കമ്പനി എക്സ്ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.

ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ്, ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ മെറ്റാലിക്‌സ്, ടിആർഎഫ് ലിമിറ്റഡ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ് എന്നീ ഏഴ് ഗ്രൂപ്പ് കമ്പനികളും തങ്ങളും തമ്മിലുള്ള സംയോജന പദ്ധതിക്ക് ബോർഡ് അംഗീകാരം നൽകിയതായി ടാറ്റ സ്റ്റീൽ സെപ്റ്റംബർ അവസാനം പ്രഖ്യാപിച്ചിരുന്നു.

X
Top