ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

പുതിയ മെറ്റീരിയൽ ബിസിനസിൽ നിന്ന് 8,000 കോടിയുടെ വരുമാനം ലക്ഷ്യമിട്ട് ടാറ്റ സ്റ്റീൽ

കൊച്ചി: ഗ്രാഫീൻ, ഫൈബർ റീഇൻഫോഴ്‌സ്ഡ് പോളിമറുകൾ, ഹൈഡ്രോക്‌സിപാറ്റൈറ്റ്, കൊളാജൻ തുടങ്ങിയ മെഡിക്കൽ മെറ്റീരിയലുകൾ ഉൾപ്പെടുന്ന പുതിയ മെറ്റീരിയൽ ബിസിനസിൽ (എൻഎംബി) നിന്ന് ടാറ്റ സ്റ്റീൽ 8,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. സ്റ്റീൽ ബിസിനസിന്റെ ചാക്രിക സ്വഭാവത്തെ മറികടക്കാൻ കമ്പനി ബൗദ്ധിക സ്വത്തവകാശത്തെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് വികസിപ്പിക്കുകയാണെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സ്റ്റീൽ ഒഴികെയുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനായി ടാറ്റ സ്റ്റീൽ നാല് വർഷം മുമ്പ് എൻഎംബി ഡിവിഷൻ സ്ഥാപിച്ചിരുന്നു. വ്യവസായം, അടിസ്ഥാന സൗകര്യം, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് എൻഎംബിയുടെ സംയുക്ത ബിസിനസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാവസായിക വിഭാഗത്തിലെ ഉൽപ്പന്ന ഓഫറുകളിൽ പ്രഷർ വെസലുകൾ, ടാങ്കുകൾ, കസ്റ്റമൈസ്ഡ് കെമിക്കൽ ഹാൻഡ്ലിംഗ് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അതേസമയം ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ പൈപ്പുകൾ, തൂണുകൾ, സ്മാർട്ട് ആർക്കിടെക്ചർ തുടങ്ങിയ ഉൽപ്പന്നങ്ങളുണ്ട്. റെയിൽവേ സെഗ്‌മെന്റിലെ ഓഫറുകൾ പാനലുകൾ, ജനാലകൾ എന്നിവയാണ്. മൂലധന തീവ്രതയുള്ള സ്റ്റീൽ ബിസിനസ്സ് വളർത്തിയെടുക്കുമ്പോഴും, കൂടുതൽ മൂലധനം ആവശ്യമില്ലാത്തതും എന്നാൽ ധാരാളം സാധ്യത ഉള്ളതുമായ സെറാമിക്സ് പോലുള്ള വസ്തുക്കളെക്കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട ബിസിനസ്സ് വികസിപ്പിക്കുകയാണെന്ന് ടാറ്റ സ്റ്റീൽ മാനേജിംഗ് ഡയറക്ടർ ടി വി നരേന്ദ്രൻ പറഞ്ഞു.

പ്രധാനമായും ഗ്രാഫീൻ, ഫൈബർ റീഇൻഫോഴ്‌സ്ഡ് പോളിമറുകൾ, മെഡിക്കൽ മെറ്റീരിയലുകൾ എന്നിവയുടെ ആവശ്യകത വർദ്ധിക്കുന്നതിനാൽ പുതിയ മെറ്റീരിയലുകളിൽ നിന്നുള്ള വരുമാനം ഈ വർഷം ഏകദേശം 600 കോടി രൂപയായി വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നോട്ടുപോകുമ്പോൾ ഈ ഓരോ ഉൽപ്പന്നത്തിനും 4,000 കോടി രൂപയുടെ വിറ്റുവരവുണ്ടാകുമെന്നും, അഞ്ച് വർഷത്തിനുള്ളിൽ പുതിയ മെറ്റീരിയൽ ബിസിനസ്സ് 8,000 കോടി രൂപയുടെ വരുമാനം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top