ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മെറ്റീരിയല്‍ നെക്സ്റ്റ് നാലാം പതിപ്പ് അവതരിപ്പിച്ച് ടാറ്റ സ്റ്റീല്‍

ന്യൂഡല്‍ഹി: ഓപ്പണ്‍ ഇന്നൊവേഷന്‍ ഇവന്റായ മെറ്റീരിയല്‍ നെക്സ്റ്റ് നാലാം പതിപ്പ് ടാറ്റ സ്റ്റീല്‍ ശനിയാഴ്ച അവതരിപ്പിച്ചു. വളര്‍ന്നുവരുന്ന മെറ്റീരിയല്‍സ് ഡൊമെയ്‌നിലാണ് ഇത്. ഈ പതിപ്പിന്റെ ഫോക്കസ് തീം ‘മെറ്റീരിയല്‍സ് ടു വണ്ടര്‍’ ആണ്.

ഉയര്‍ന്നുവരുന്ന സാമഗ്രികളെയും അവയുടെ അതുല്യമായ ആപ്ലിക്കേഷനുകളെയും ചുറ്റിപ്പറ്റിയുള്ള ആശയങ്ങള്‍ ക്രൗഡ്‌സോഴ്‌സ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇവന്റ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ പ്രോഗ്രാമില്‍ രണ്ട് സമാന്തര കാര്യങ്ങള്‍ ഉള്‍പ്പെടും.

ഇന്ത്യയിലുടനീളമുള്ള പ്രധാന അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നും ഗവേഷണ സൗകര്യങ്ങളില്‍ നിന്നുമുള്ള ആശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിസര്‍ച്ച് ട്രാക്കും ഇന്‍സ്റ്റിറ്റിയൂട്ട് തലത്തില്‍ ഇന്‍ക്യുബേറ്റര്‍ സെല്ലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ട്രാക്കും.

അപ്ലൈഡ് നാനോ മെറ്റീരിയലുകള്‍, നോവല്‍ കോമ്പോസിറ്റുകള്‍, എമര്‍ജിംഗ് കണ്‍സ്ട്രക്ഷന്‍ മെറ്റീരിയലുകള്‍, എനര്‍ജി മെറ്റീരിയലുകള്‍ എന്നീ നാല് മെറ്റീരിയല്‍/ ടെക്‌നോളജി മേഖലകളാണ് ഇവന്റില്‍ അവതരിപ്പിക്കപ്പെട്ടത്.

X
Top