ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

അതിവേഗം ഒരു ലക്ഷം വില്‍പ്പന നേടിയ എസ്യുവിയെന്ന നേട്ടവുമായി ടാറ്റ പഞ്ച്

ന്ത്യയുടെ ജനപ്രിയ വാഹന നിര്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ എസ്.യു.വി. നിരയിലെ ഏറ്റവും കുഞ്ഞനാണ് പഞ്ച്. ഏറ്റവും കുറഞ്ഞ നാളുകള്ക്കുള്ളില് വില്പ്പനയില് ഒരു ലക്ഷം പിന്നിടുന്ന എസ്.യു.വിയെന്ന അപൂര്വ നേട്ടമാണ് ഇപ്പോള് പഞ്ചിന് ലഭിച്ചിരിക്കുന്നത്. വിപണിയില് അവതരിപ്പിച്ച് 10 മാസം പിന്നിടുന്നതോടെയാണ് പഞ്ചിന്റെ ഒരു ലക്ഷം യൂണിറ്റിന്റെ വില്പ്പന കൈവരിച്ചിരിക്കുന്നത്. 2021 ഒക്ടോബര് മാസത്തിലാണ് പഞ്ച് എസ്യുവി വിപണിയില് എത്തിയത്.

ടാറ്റ മോട്ടോഴ്സിന്റെ പൂണെയിലെ പ്ലാന്റില് നിന്നാണ് ഒരു ലക്ഷം തികയുന്ന വാഹനം പുറത്തിറക്കിയത്. ടാറ്റയുടെ എസ്.യു.വി. നിരയില് ഏറ്റവും വില കുറവുള്ള എസ്യുവി മോഡലായാണ് പഞ്ച് എത്തിയിട്ടുള്ളത്. 5.93 ലക്ഷം രൂപ മുതല് 9.48 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. അതിവേഗം ഒരുലക്ഷം എന്ന നാഴികക്കല്ല് മറികടക്കാന് സഹായിച്ച ഉപയോക്താക്കളോട് നന്ദി പറഞ്ഞാണ് ടാറ്റ മോട്ടോഴ്സ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളില് പങ്കുവെച്ചിരിക്കുന്നത്.

പ്യൂവര്, അഡ്വഞ്ചര്, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് എത്തിയിട്ടുള്ളത്. ഇംപാക്ട് 2.0 ഡിസൈന് ലാംഗ്വജില് അല്ഫ-ആര്ക്ക് അടിസ്ഥാനമാക്കിയാണ് പഞ്ച് ഒരുങ്ങിയിരിക്കുന്നത്. നെക്സോണ്, ഹാരിയര് മോഡലുകളില് നിന്നും പ്രചോദനം ഉള്ക്കൊണ്ടാണ് ഡിസൈന്. ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പാനല്, നേര്ത്ത എല്.ഇ.ഡി. ഡി.ആര്.എല്, ബംമ്പറില് നല്കിയ ഹെഡ്ലാമ്പ്, കോര്ണര്ലൈറ്റായും പ്രവര്ത്തിക്കുന്ന ഫോഗ്ലാമ്പ്, ഡ്യുവല് ടോണ് ബംമ്പര് എന്നിവയാണ് പഞ്ചിന് മുഖത്തിന് സൗന്ദര്യമേകുന്നത്.

ഫീച്ചറുകള് കുത്തിനിറയ്ക്കാതെ ചിട്ടയായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഹര്മന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ക്രൂയിസ് കണ്ട്രോള് പാനല് ഉള്പ്പെടെ നല്കിയിട്ടുള്ള മള്ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഡിജിറ്റല് സ്ക്രീന് ഉള്പ്പെടെ നല്കിയിട്ടുള്ള ഇന്സ്ട്രുമെന്റ് ക്ലെസ്റ്റര്, ധാരാളം സ്റ്റോറേജ് സ്പേസുകള്, മികച്ച സീറ്റുകള് എന്നിങ്ങനെ വളരെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചില് ഒരുങ്ങിയിട്ടുള്ളത്.

ടാറ്റയുടെ ടിയാഗോയില് കരുത്തേകുന്ന 1.2 ലിറ്റര് മൂന്ന് സിലിണ്ടര് റെവൊട്രോണ് പെട്രോള് എന്ജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എന്.എം.ടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല് എന്നീ ഗിയര്ബോക്സുകളാണ് ഇതില് ട്രാന്സ്മിഷന് നിര്വഹിക്കുന്നത്. 3827 എം.എം. നീളം, 1742 എം.എം. വീതി, 1615 എം.എം. ഉയരം 2445 എം.എം. വീല്ബേസ്, 187 എം.എം. ഗ്രൗണ്ട് ക്ലിയറന്സ് എന്നിങ്ങനെയാണ് പഞ്ചിന്റെ അളവുകൾ.

X
Top