ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ടാറ്റ മോട്ടോഴ്സ് അറ്റാദായം മൂന്നിരട്ടി ഉയർന്നു

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 17,407 കോടി രൂപയിലെത്തി.

ഇക്കാലയളവിൽ മൊത്തം വരുമാനം 13 ശതമാനം ഉയർന്ന് 119,986.31 കോടി രൂപയിലെത്തി.

അസംസ്കൃത സാധനങ്ങളുടെ വിലയിലുണ്ടായ ഇടിവും കാര്യക്ഷമത കൂടിയതും വില്പനയിലുണ്ടായ മുന്നേറ്റവുമാണ് മികച്ച നേട്ടമുണ്ടാക്കാൻ ടാറ്റ മോട്ടോഴ്സിനെ സഹായിച്ചത്.

ഓഹരി ഉടമകൾക്ക് ആറ് രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെയിൽ വിവിധ മോഡൽ വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്സ് പലതവണ വർദ്ധിപ്പിച്ചിരുന്നു.

X
Top