രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

സിര്‍മ എസ്ജിഎസ് ടെക്‌നോളജി ഐപിഒ ഓഗസ്റ്റ് 12ന്

മുംബൈ: സിര്‍മ എസ്ജിഎസ് ടെക്‌നോളജിയുടെ പ്രാരംഭ വിപണി ഓഫറിംഗ് (ഐപിഒ) ഓഗസ്റ്റ് 12 ന് ആരംഭിക്കും. 766 കോടി രൂപയാണ് ഇഷ്യു വലിപ്പം. പ്രൈസ് ബാന്‍ഡ് ഓഗസ്റ്റ് 8 ന് പ്രഖ്യാപിക്കും.

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ ഐപിഒയാണ് സിര്‍മ എസ്ജിഎസിന്റേത്. 766 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍ വീണാ കുമാരി ടണ്ടന്റെ 33.69 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ വില്‍ക്കാനുള്ള ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയുടെ ഭാഗമാകുന്നത്. ഓഗസ്റ്റ് 18ന് അവസാനിക്കുന്ന ഐപിഒയുടെ ആങ്കര്‍ ബുക്ക് തുറക്കല്‍ ഓഗസ്റ്റ് 11 ന് ആണ്.

ഐപിഒയുടെ പകുതി, ആങ്കര്‍ ഉള്‍പ്പടെയുള്ള സ്ഥാപന നിക്ഷേപകര്‍ക്കായും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കായും ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍കായും നീക്കിവച്ചിരിക്കുന്നു. ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സേവനങ്ങളില്‍ (ഇഎംഎസ്) ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക എഞ്ചിനീയറിംഗ്, ഡിസൈന്‍ കമ്പനിയാണ് സിര്‍മ എസ്ജിഎസ്. വൈവിദ്യമാര്‍ന്ന അന്തിമ ഉപയോഗ ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത്.

വ്യാവസായിക വീട്ടുപകരണങ്ങള്‍, ഓട്ടോമോട്ടീവ്, ആരോഗ്യ സംരക്ഷണം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഐടി തുടങ്ങിയ മേഖലകളില്‍ അവ ഉപയോഗപ്പെടുത്തുന്നു. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലികള്‍, റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉല്‍പ്പന്നങ്ങള്‍, വൈദ്യുതകാന്തിക, ഇലക്ട്രോ മെക്കാനിക്കല്‍ ഭാഗങ്ങള്‍, മദര്‍ബോര്‍ഡുകള്‍, ഡ്രാം മൊഡ്യൂളുകള്‍, സോളിഡ് സ്‌റ്റേറ്റ് ഡ്രൈവുകള്‍, യുഎസ്ബി ഡ്രൈവുകള്‍, മറ്റ് മെമ്മറി ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

എസ്ജിഎസ് ടെക്‌നിക്ക്‌സ്, പെര്‍ഫെക്റ്റ് ഐഡി എന്നീ കമ്പനികളെ ഏറ്റെടുത്ത 2019 ല്‍ സിര്‍മ 16.6 ശതമാനം വളര്‍ച്ച നേടി. 2022 മാര്‍ച്ച് പാദത്തില്‍ മികച്ച വരുമാനവും പ്രവര്‍ത്തനവരുമാനവും നേടാന്‍ കമ്പനിയ്ക്കായി. 2021 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ല്‍ പ്രവര്‍ത്തന വരുമാനം 43 ശതമാനം വര്‍ധിച്ച് 1,266.6 കോടി രൂപയായും ഇബിറ്റ 23 ശതമാനം വര്‍ധിച്ച് 143.70 കോടി രൂപയായും ഉയര്‍ന്നു.

X
Top