സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

5000 കോടി കടമെടുക്കാന്‍ നിബന്ധനവച്ച് കേന്ദ്രം; സ്വീകാര്യമല്ലെന്ന് കേരളം, കേസിൽ വിശദമായ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: 2024 – 25 സാമ്പത്തിക വർഷം നിബന്ധനകളോടെ കേരളത്തിന് 5000 കോടി കടമെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഈ നിർദേശം സ്വീകാര്യമല്ലെന്ന് കേരളം വ്യക്തമാക്കിയതോടെ കേസിൽ വിശദമായ വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അടുത്ത വ്യാഴാഴ്ചയാണ് വാദം കേൾക്കുന്നത്.

5000 കോടി കടമെടുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിബന്ധനകൾ
അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തെ കടമെടുപ്പ് പരിധിയിൽ ഈ തുക കുറയ്ക്കും.

അടുത്ത സാമ്പത്തിക വർഷം കേരളത്തിന് അഡ്ഹോക് കടമെടുപ്പിന് അനുമതി നൽകില്ല. വരുമാനം കൂട്ടുന്നതിന് സർക്കാർ ബജറ്റിൽ പറഞ്ഞ പ്ലാൻ ബി എന്താണെന്ന് കേന്ദ്രത്തെ അറിയിക്കണം.

2024 – 25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് കടമെടുക്കാൻ കഴിയുന്നത് 33597 കോടിയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനമെടുത്ത ബജറ്റ് ഇതര കടമെടുപ്പിലെ 4711 കോടി ഇതിൽ നിന്ന് കുറയ്ക്കണം.

അതുകഴിഞ്ഞ് സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുക 28,886 കോടി രൂപയാണ്. ഈ തുകയുടെ 75 ശതമാനമായാണ് ആദ്യ ഒമ്പത് മാസങ്ങളിലെടുക്കാൻ കഴിയുക. അതായത് 21,664 കോടി. കേരളം ഈ സാമ്പത്തിക വർഷം എടുക്കാൻ അനുവദിക്കണമെന്ന് പറയുന്ന തുക 15000 കോടിയാണ്.

ആ തുക അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുറച്ചാൽ ശേഷിക്കുന്നത് 6000 കോടി മാത്രമാണ്. കേരളത്തിന്റെ ചെലവ് കൂടി കണക്കാക്കിയാൽ ഈ തുക കൊണ്ട് കേരളത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അഡീഷണൽ സോളിസിസ്റ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ പറഞ്ഞു.

5000 കോടി കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. ചുരുങ്ങിയത് 10000 കോടി കടമെടുക്കാൻ അനുവദിക്കണം. അർഹതപ്പെട്ട പണമാണ് ആവശ്യപ്പെടുന്നത്. അതിന് നിബന്ധനകൾ മുന്നോട്ട് വയ്ക്കാൻ പാടില്ല. കടമെടുക്കാൻ അനുവദിച്ചില്ലെങ്കിൽ തങ്ങളുടെ ഹർജിയിൽ വാദം കേൾക്കണം.

കേന്ദ്രവും, കേരളവും വിട്ടു വീഴ്ച്ച ചെയ്യാത്ത സാഹചര്യത്തിൽ കേസിൽ വാദം കേൾക്കും. ഇടക്കാല ഉത്തരവ് എന്ന ആവശ്യത്തിൽ ആണ് വാദം കേൾക്കുക. അടുത്ത വ്യാഴാഴ്ച ഒന്നാമത്തെ കേസായി ഹർജി പരിഗണിക്കും.

കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമനാണ് ഹാജരായത്.

കേരളത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശി, സീനിയർ ഗവൺമെന്റ് പ്ലീഡർ വി. മനു എന്നിവരാണ് ഹാജരായത്.

X
Top