റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വിതരണക്കുറവ് ആശങ്കയായി; ആഗോള പഞ്ചസാര വില ഉയര്‍ന്നു

ലണ്ടൺ: ആഗോള വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചില്‍ (ICE) പഞ്ചസാരയുടെ വില ഒരു പൗണ്ടിന് 15 യുഎസ് സെന്റിന് മുകളിലെത്തി.

ചൊവ്വാഴ്ച ഒക്ടോബര്‍ ഡെലിവറിക്കുള്ള ന്യൂയോര്‍ക്ക് ഷുഗര്‍ കരാര്‍ ഒരു പൗണ്ടിന് 15.10 സെന്റ് (ടണ്ണിന് ഏകദേശം 331 ഡോളര്‍) എന്ന നിലയിലായിരുന്നു. അതേസമയം, ലണ്ടനില്‍ വൈറ്റ് ഷുഗറിന്റെ ഒക്ടോബര്‍ കരാര്‍ ടണ്ണിന് 475.50 ഡോളറിന് വ്യാപാരം നടന്നു.

എന്നാല്‍, ചില വിപണി വിദഗ്ധര്‍ നിലവിലെ പാദത്തിലും അടുത്ത പാദത്തിലും ആഗോള പഞ്ചസാര വില കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയുന്നതും പ്രതീക്ഷിച്ചതിലും മികച്ച ഉല്‍പാദനവും വിതരണവും ഇതിന് കാരണമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍.

അതേസമയം, എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസവും വീണ്ടും ഉയരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പഞ്ചസാര ഉല്‍പാദനത്തിനും വിതരണത്തിനും വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള പഞ്ചസാര വിപണിയില്‍ 3 ലക്ഷം ടണ്‍ കുറവ് ഉണ്ടാകുമെന്ന് പ്രവചനങ്ങള്‍ വരുന്നുണ്ട്. നേരത്തെ 1 ലക്ഷം ടണ്‍ മിച്ചമുണ്ടാകുമെന്നായിരുന്നു സ്ഥാപനത്തിന്റെ വിലയിരുത്തല്‍.

മറ്റൊരു ഗവേഷണ സ്ഥാപനമായ ഗ്രീന്‍ പൂള്‍ കമോഡിറ്റി സ്‌പെഷ്യലിസ്റ്റ്‌സ് ആഗോള പഞ്ചസാര ക്ഷാമം 3.3 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് പ്രവചിച്ചു. നേരത്തെ ഇത് 1.76 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നായിരുന്നു അവരുടെ കണക്ക്.

X
Top