- പുതിയ ആഢംബര മെത്ത ‘സിൽക്കി’ പുറത്തിറക്കി
- നാടെങ്ങും നിദ്രാഘോഷം എന്ന കൺസ്യൂമർ ഓഫറും
കൊച്ചി: മാട്രസ് വ്യവസായ രംഗത്തെ കേരളത്തിൻ്റെ തനത് ബ്രാൻഡായ സുനിദ്ര 25-ാം വർഷത്തിലേക്ക് കടക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പുതിയ പ്രിമിയം മോഡൽ സിൽക്കി പുറത്തിറക്കി.
ഓണത്തിന് ഉപഭോക്താക്കൾക്ക് വേണ്ടി ‘നാടെങ്ങും നിദ്രാഘോഷം’ എന്ന കൺസ്യൂമർ ഓഫറും അവതരിപ്പിച്ചു. 1999- ലാണ് ഈസ്റ്റേൺ മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ് ‘സുനിദ്ര’ എന്ന ബ്രാൻഡിൽ മെത്തകൾ നിർമിക്കാൻ ആരംഭിച്ചത്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട തുടർച്ചയായ ഗവേഷണത്തിലൂടെയും വികസനത്തിലൂടെയുമാണ് ലോകനിലവാരത്തിലെ മികച്ച ഒരു മെത്ത ബ്രാൻഡായി സുനിദ്ര മാറിയത്. കൊച്ചി ആസ്ഥാനമായ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ഗ്രൂപ്പ് മിരാൻ്റെ ഭാഗമാണ് ഈസ്റ്റേൺ മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ്.
ആരോഗ്യപ്രദവും സുഖദായകവുമായ ഉറക്കം നൽകുന്ന മെത്തകളുടെ ഒരു മികച്ച നിര തന്നെ ഈ കാലയളവിൽ സുനിദ്ര ഉപഭോക്താക്കൾക്ക് എത്തിച്ചിട്ടുണ്ട്. ഈ ശ്രേണിയിലേക്കാണ് സിൽക്കി എത്തുന്നതെന്ന് ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മിരാൻ പറഞ്ഞു. 25 വർഷം ഉപഭോക്താക്കൾ നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും ഒപ്പം നിൽക്കാൻ സാധിച്ചുവെന്നാണ് സുനിദ്രയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
സിൽക്കിയെന്ന പുതിയ ഉൽപ്പന്നവും നാടെങ്ങും നിദ്രാഘോഷം എന്ന ഓഫറും അവതരിപ്പിക്കുന്നത് ഉപഭോക്താക്കൾ നൽകിയ അചഞ്ചലമായ പിന്തുണയുടെ ശക്തിയിലാണ്. മികവിൻ്റെയും പുതുമയുടെയും വഴിയിൽ യാത്ര തുടരാൻ സുനിദ്രക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
25 വർഷങ്ങൾ പിന്നിടുന്ന സുനിദ്രയുടെ ഈ ആഘോഷ പരിപാടികളിൽ ഏറ്റവും പുതിയ മെത്തയായ സിൽക്കി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. ഗുണനിലവാരത്തോടും പുതുമയോടുമുള്ള സുനിദ്രയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവ് കൂടിയാണ് പുതിയ ഈ മോഡലെന്ന് മാനേജിംഗ് ഡയറക്ടർ ഷെറിൻ നവാസ് പറഞ്ഞു.
ആഢംബര മെറിനോ വൂൾ ഫാബ്രിക്കിൽ പൊതിഞ്ഞ 7 സോണുകളുള്ള പ്രകൃതിദത്ത ലാറ്റക്‌സും പോക്കറ്റഡ് സ്പ്രിംഗ് മെത്തയെന്നതാണ് സിൽക്കിയുടെ പ്രത്യേകത. നാടെങ്ങും നിദ്രാഘോഷം ഉപഭോക്തൃ ഓഫറിലൂടെ മികച്ച കിഴിവുകളും എക്‌സ്ക്ലൂസീവ് ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഈ ഓണക്കാലത്ത് ഒരുക്കിയിട്ടുണ്ട്.
ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി അവരുടെ താല്‌പര്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കി പുതിയ ഉൽപ്പന്നങ്ങൾ ഒരുക്കുന്നതിനാണ് സുനിദ്ര ശ്രമിക്കുന്നത്. 25-ാം വാർഷികം സുനിദ്രയെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമാണ്. അത് ഉപഭോക്താക്കൾക്ക് ഒപ്പം ആഘോഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിഇഒ അനിൽകുമാർ പറഞ്ഞു,