ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഐഇഎൽടിഎസിൻ്റെ വിശ്വാസ്യതയും സുതാര്യതയും സംശയാസ്പദമാക്കിയ ‘ഐഡിപി എജ്യുക്കേഷൻ’ എന്ന കോർപ്പറേറ്റ് ഭീമൻ

  • ഐഇഎൽടിഎസ് പരീക്ഷകളുടെ നടത്തിപ്പ് ഐഡിപി നിയന്ത്രിക്കുന്നതിനാൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ഐഡിപിക്ക് മാത്രമായി ലഭ്യമാകുന്നു
  • യോഗ്യതാ പരീക്ഷ നടത്തുന്ന കമ്പനി റിക്രൂട്ടിങ് ഏജൻസി കൂടിയാണ്.

ന്യൂഡൽഹി: ഐഡിപി എജ്യുക്കേഷൻ, ബ്രിട്ടിഷ് കൗൺസിൽ, കേംബ്രിഡ്ജ് അസസ്മെൻറ് ഇംഗ്ലീഷ് എന്നിവർ സംയുക്തമായി നടത്തുന്ന ഐഇഎൽടിഎസ് ആണ് ലോകത്ത് ഏറ്റവുമധികം പരീക്ഷാർത്ഥികൾ എഴുതുന്ന ഇംഗ്ലീഷ് ഭാഷാ പരീക്ഷ. ആഗോളതലത്തിൽ സർവകലാശാലകൾ, ഇമിഗ്രേഷൻ ഓഫീസുകൾ, തൊഴിൽദായകർ എന്നിവയടക്കം 11,000 ൽ അധികം സ്ഥാപനങ്ങൾ ഭാഷാ മികവിൻ്റെ മാനദണ്ഡമായി ഐഇഎൽടിഎസ് സ്കോർ പരിഗണിക്കുന്നു.

പ്രതിവർഷം 30 ലക്ഷത്തിലേറെ പേരാണ് ഐഇഎൽടിഎസ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിലെ ഐഇഎൽടിഎസ് നടത്തിപ്പിന്റെ ഉടമസ്ഥത കൈയാളുന്നത് ഓസ്ട്രേലിയ ആസ്ഥാനമായ ഐഡിപി എജ്യുക്കേഷൻ ലിമിറ്റഡാണ്. 2021ൽ ബ്രിട്ടീഷ് കൗൺസിലിൽ നിന്ന് 130 മില്യൺ പൗണ്ടിന് ഐഇഎൽടിഎസിന്റെ ഉടമസ്ഥാവകാശം ഐഡിപി എജ്യുക്കേഷൻ ഏറ്റെടുത്തിരുന്നു.

ഐഡിപിയുടെ ഐഇഎൽടിഎസ് ഏറ്റെടുക്കലിനെതിരെ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയൻ എജ്യുക്കേഷൻ റെപ്രസെന്റേറ്റിവ്‌സ് ഇൻ ഇന്ത്യ ഉൾപ്പെടെ എജ്യുക്കേഷൻ ഏജന്റുമാർ രംഗത്ത് വന്നിരുന്നു. ഐഇഎൽടിഎസ് ലഭ്യമായ 140 ഓളം രാജ്യങ്ങളിൽ 70 ലധികം ഇടങ്ങളിൽ ബ്രിട്ടീഷ് കൗൺസിലോ ഐഡിപിയോ മാത്രമാണ് ഐഇഎൽടിഎസിന്റെ വിതരണക്കാർ എന്ന് എജ്യുക്കേഷൻ ഏജന്റുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇരുവർക്കും തങ്ങളുടെ വിപണികളിൽ മത്സരമില്ല. ഐഡിപി ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്തിരിക്കുന്നതും ഓഹരി ഉടമകളുടെ ലാഭത്തിനായി പ്രവർത്തിക്കുന്നതുമായ സ്വകാര്യ കമ്പനിയും അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസിയും കൂടിയാണെന്നതുകൊണ്ട് ഏറ്റെടുക്കൽ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയെ ബാധിക്കുമെന്നും വിമർശനമുണ്ടായി. അത് ബിസിനസ് എത്തിക്സിന് ചേർന്നതല്ല എന്നും പലരും നിരീക്ഷിച്ചു.

ഐഇഎൽടിഎസ് പരീക്ഷകളുടെ നടത്തിപ്പ് ഐഡിപി നിയന്ത്രിക്കുന്നതിനാൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ഐഡിപിക്ക് മാത്രമായി ലഭ്യമാകും എന്നതായിരുന്നു വിമർശനത്തിന്റെ കാതൽ. എന്നാൽ ഐഇഎൽടിഎസും ഐഡിപിയുടെ സ്റ്റുഡന്റ് പ്ലേസ്‌മെന്റ് ടീമുകളും തമ്മിൽ കാൻഡിഡേറ്റ് ഡാറ്റ പങ്കിടുന്നില്ലെന്ന വിശദീകരണമാണ് ഐഡിപി നൽകിയത്.

പക്ഷെ അത് എത്രമാത്രം വിശ്വസനീയമാണെന്ന കാര്യത്തിൽ സംശയമുണ്ട്. ഐഡിപിയുടെ വ്യത്യസ്തമായ ബിസിനസ് താല്പര്യങ്ങൾ ഐഇഎൽടിഎസ് പരീക്ഷയുടെയും ആ സംവിധാനത്തിൻ്റെ ആകമാനവും വിശ്വാസ്യത വലിയ തോതിൽ കുറച്ചിട്ടുണ്ട്.

ഒട്ടേറെ ആക്ഷേപങ്ങളും, ആരോപണങ്ങളും, കോടതി വ്യവഹാരങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഈ കോർപ്പറേറ്റ് വമ്പൻ വിദേശ വിദ്യാഭ്യാസ മേഖലയിലെ കുത്തക സ്ഥാപനവും, വലിയ സ്വാധീന ശക്തിയുമായി തുടർന്നു.

എന്നാൽ കാനഡ അവർക്ക് നൽകിയത് കനത്ത പ്രഹരമാണ്. മേഖലയെ മത്സരക്ഷമമാക്കാൻ 4 പരീക്ഷകൾക്ക് കൂടി അംഗീകാരം നൽകിയത് ഐഇഎൽടിഎസിൻ്റെ പ്രാമാണിത്തം ഇല്ലാതാക്കും.

തീരുമാനം വന്ന ഉടനെ ഐഡിപിക്ക് ഓഹരി വിപണിയിലുണ്ടായ തിരിച്ചടി അത് കൂടുതൽ വ്യക്തമാക്കുന്നു.

X
Top