ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

സ്റ്റെർലൈറ്റ് ടെക്‌നോളജീസിന് 250 കോടി രൂപയുടെ ഓർഡർ ലഭിച്ചു

ഡൽഹി: ഇന്ത്യൻ ടെലികോം ഓപ്പറേറ്ററുടെ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് നിർമ്മിക്കുന്നതിനായി 250 കോടി രൂപയുടെ കരാർ നേടി സ്റ്റെർലൈറ്റ് ടെക്‌നോളജീസ്. കമ്പനിക്ക് ഓർഡർ ലഭിച്ച വാർത്തയ്ക്ക് പിന്നാലെ എസ്ടിഎല്ലിന്റെ ഓഹരികൾ 1.55 ശതമാനത്തിന്റെ നേട്ടത്തിൽ 144.20 രൂപയിലെത്തി. ഈ ഓർഡറിന് കീഴിൽ, ഇന്ത്യയിൽ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആധുനിക ആശയവിനിമയ ശൃംഖല സ്ഥാപിക്കുന്നതിനുള്ള ടെലികോം ഓപ്പറേറ്ററുടെ ആവശ്യകത നിറവേറ്റാൻ എസ്ടിഎൽ പ്രവർത്തിക്കും. കൂടാതെ കമ്പനി ഇതിനകം തന്നെ ടെലികോം ഓപ്പറേറ്ററിന്റെ ഒരു നെറ്റ്‌വർക്ക് നവീകരണ പങ്കാളിയാണ്. 250 കോടി രൂപ മൂല്യമുള്ള ഈ ഒന്നിലധികം വർഷത്തെ ഇടപാടിലൂടെ ഇന്ത്യയിലെ 9 ടെലികോം സർക്കിളുകളിലുടനീളം സേവന ദാതാവിന്റെ ശൃംഖല കെട്ടിപ്പടുക്കുന്നതിന് പ്രത്യേക ഒപ്റ്റിക്കൽ ഫൈബറുകളും വിന്യാസ സേവനങ്ങളും നൽകാൻ എസ്ടിഎൽ ലക്ഷ്യമിടുന്നു.

ഈ ഓർഡറിന് കീഴിൽ കവചിത, ഡക്‌റ്റ്, യൂണിവേഴ്‌സൽ കേബിളുകൾ എന്നിവ ഉൾപ്പെടുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ ഒരു പ്രീ-ഇന്റഗ്രേറ്റഡ് സ്യൂട്ട് നൽകാൻ എസ്‌ടിഎൽ ഉദ്ദേശിക്കുന്നു. ഓൾ-ഇൻ 5G സൊല്യൂഷനുകൾ നൽകുന്ന ഡിജിറ്റൽ നെറ്റ്‌വർക്കുകളുടെ മുൻനിര ഇന്റഗ്രേറ്ററാണ് സ്റ്റെർലൈറ്റ് ടെക്‌നോളജീസ്. വയർലെസ് കണക്റ്റിവിറ്റി, ഒപ്റ്റിക്കൽ നെറ്റ്‌വർക്കിംഗ്, സോഫ്‌റ്റ്‌വെയർ സേവനങ്ങൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ, ഇറ്റലി, യുകെ, യുഎസ്, ചൈന, ബ്രസീൽ എന്നിവിടങ്ങളിൽ എസ്ടിഎല്ലിന് ശക്തമായ ആഗോള സാന്നിധ്യമുണ്ട്.

ഏകീകൃത അടിസ്ഥാനത്തിൽ  കഴിഞ്ഞ നാലാം പാദത്തിൽ 22.44 കോടി രൂപയുടെ നഷ്ടമാണ് എസ്ടിഎൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7.3 ശതമാനം വർധിച്ച് 1,581.97 കോടി രൂപയായിരുന്നു. 

X
Top