പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

2,200 കോടിയുടെ ഓർഡർ സ്വന്തമാക്കി സ്റ്റെർലിങ്‌ & വിൽസൺ റിന്യൂവബിൾ

ഡൽഹി: എൻടിപിസിയിൽ നിന്ന് ഏകദേശം 2,200 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി പ്രഖ്യാപിച്ച് സ്റ്റെർലിങ്‌ വിൽസൺ റിന്യൂവബിൾ എനർജി. ഓർഡർ ലഭിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 2.33 ശതമാനം ഉയർന്ന് 287.40 രൂപയിലെത്തി.

1570 മെഗാവാട്ട് ഡിസി ശേഷിയുള്ള ഗുജറാത്ത് ആർഇ പവർ പാർക്കിലെ എൻടിപിസി റിന്യൂവബിൾ എനർജിയുടെ നിർദിഷ്ട സോളാർ പിവി പ്ലാന്റിന്റെ 4 ബ്ലോക്കുകൾ ഉൾപ്പെടുന്ന ബിഒഎസ് പാക്കേജിന്റെ നിർമ്മാണത്തിനായി വിജയിച്ച ലേലക്കാരനായി ഉയർന്ന് വന്നത് സ്റ്റെർലിങ്‌ വിൽസൺ റിന്യൂവബിൾസാണ്. ഈ ലേലത്തിലൂടെയാണ് കമ്പനി ഓർഡർ സ്വന്തമാക്കിയത്.

3 വർഷത്തെ പ്രവർത്തനങ്ങളും പരിപാലനവും (O&M) ഉൾപ്പെടെ ഈ പദ്ധതിയുടെ മൊത്തം മൂല്യം ഏകദേശം 2,200 കോടി രൂപയായിരിക്കും. ഔപചാരികമായ എൽഒഐ, കരാർ ഒപ്പിടൽ എന്നിവ യഥാസമയം നടക്കുമെന്ന് സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി പ്രസ്താവനയിൽ പറഞ്ഞു. ഭൂമിശാസ്ത്രത്തിലുടനീളമുള്ള വൈവിധ്യമാർന്ന സാന്നിധ്യമുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ സോളാർ ഇപിസി കമ്പനികളിൽ ഒന്നാണിത്.

X
Top