ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

സ്റ്റാര്‍ട്ടപ്പുകള്‍ വേതനം ഉയര്‍ത്തി

ബെഗളൂരു: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ നടപ്പ് വര്‍ഷത്തില്‍ 8 മുതല്‍ 12 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തു.എന്‍ട്രി, മിഡ് ലെവല്‍ ജീവനക്കാര്‍ക്ക് 15-20 ശതമാനം വരെ വര്‍ദ്ധനവ് ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

എലവേഷന്‍ ക്യാപിറ്റലിന്റെ സ്റ്റാര്‍ട്ടപ്പ് പേപള്‍സ് റിപ്പോര്‍ട്ട് 2023 അനുസരിച്ച്,   50 ശതമാനം  ഇന്‍ക്രിമെന്റുകളും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്.  അധിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന  ഏകദേശം 20 ശതമാനം പേര്‍ക്ക് സ്ഥാനക്കയറ്റം ലഭ്യമായി.

പുതിയ അസൈന്‍മെന്റുകള്‍ / കരിയര്‍ പുരോഗതി (15 ശതമാനം), പണപ്പെരുപ്പം, വിപണി മത്സരക്ഷമത (10 ശതമാനം), അനിശ്ചിത ഘടകങ്ങള്‍ (5 ശതമാനം) എന്നിവയാണ് ശമ്പളവര്‍ദ്ധനവിനെ സ്വാധീനിച്ച മറ്റ് ഘടകങ്ങള്‍. സിഎക്‌സ്ഒകള്‍, ഫംഗ്ഷന്‍ മേധാവികള്‍ തുടങ്ങിയ നേതൃത്വ റോളുകള്‍ക്ക്, സ്റ്റോക്ക് അധിഷ്ഠിത വര്‍ദ്ധനവാണ് നല്‍കിയത്.

അതേസമയം രണ്ട് മൂന്ന് പാദങ്ങള്‍ക്ക് ശേഷം മാത്രമേ 25 ശതമാനം സ്റ്റാര്‍ട്ട്പ്പുകള്‍ വേതന വര്‍ദ്ധനവ് നടപ്പാക്കൂ.പകുതിയോളം കമ്പനികള്‍ അധിക ഇക്വിറ്റി ഗ്രാന്റുകളാണ് വാഗ്ദാനം ചെയ്തത്.

പണ വര്‍ദ്ധനവ് ഇവിടങ്ങളില്‍ പരിമിതമായി.

X
Top